Sections

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കി വി മാക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

Monday, Sep 04, 2023
Reported By Admin
VI

കൊച്ചി: ഉപഭോക്താക്കൾക്ക് വ്യക്തിഗത നേട്ടങ്ങൾ ലഭ്യമാക്കാനുളള തുടർച്ചയായ നീക്കങ്ങളുടെ ഭാഗമായി മുൻനിര ടെലികോം സേവന ദാതാവായ വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി 'ചോയ്സ്' അവതരിപ്പിച്ചു. എൻറർടൈൻമെൻറ്, ഫുഡ്, ട്രാവൽ, മൊബൈൽ സെക്യൂരിറ്റി തുടങ്ങിയവയിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാൻ വി മാക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു.

വി വ്യക്തിഗത, ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് നാല് എക്സ്ക്ലൂസീവ് വിഭാഗങ്ങളിലായി തങ്ങൾക്കിഷ്ടമുള്ള ഒരു പ്രീമിയം പങ്കാളിയിൽ നിന്ന് നിരവധി ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം. എൻറർടൈൻമെൻറ് - ഒടിടി വിഭാഗത്തിൽ ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ, സോണിലിവ്, സൺനെക്സ്റ്റ് എന്നിവയാണുള്ളത്. ഫുഡ് വിഭാഗത്തിൽ ഈസിഡൈനറിൽ ആറു മാസ സബ്സ്ക്രിപ്ഷനും പ്രീമിയം റസ്റ്റോറൻറുകളിലും ബാറുകളിലും 50 ശതമാനം വരെ ഇളവും ലഭിക്കും.

ട്രാവൽ വിഭാഗത്തിൽ ഈസ്മൈട്രിപ്പിൽ ഒരു വർഷ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിനു പുറമെ റൗണ്ട്ട്രിപ്പ് ബുക്കിങിൽ 750 രൂപയും ഒരു വശത്തേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റിൽ 400 രൂപയും ഇളവു ലഭിക്കും. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കും ഹാൻഡ്സെറ്റിൻറെ സുഗമമായ ഉപയോഗത്തിനും സ്മാർട്ട്ഫോണിൻറെ സുരക്ഷാ വിഭാഗത്തിൽ നോർട്ടൺ ആൻറി-വൈറസ് പ്രൊട്ടക്ഷൻറെ 1 വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ചായിരിക്കും ഈ ആനുകൂല്യങ്ങൾ.

ഉപഭോക്താക്കൾക്ക് ഏറ്റവും ഉപകാരപ്രദമായതും പണത്തിന് മൂല്യം നൽകുന്നതുമായ സൗകര്യങ്ങൾ തെരഞ്ഞെടുക്കാൻ വി മാക്സ് അവസരം നൽകുന്നു. താൽപര്യമുള്ള ഒടിടി സബ്സ്ക്രിപ്ഷൻ സംയോജിപ്പിക്കുകയും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ലൈഫ്സ്റ്റൈൽ പ്രിവിലേജുകൾ ലഭ്യമാക്കുകയും ചെയ്ത് ഇക്കാലത്തെ ഉപയോക്താക്കളുടെ ഡിജിറ്റൽ ജീവിത ശൈലി മെച്ചപ്പെടുത്തുകയാണെന്ന് വി സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

വി ഗെയിംസ്, വി മ്യൂസിക്, വി ജോബ്സ് & എജ്യൂക്കേഷൻ, വി മൂവീസ് & ടിവി തുടങ്ങിയവയും ഇതിനു പുറമെ വി ഉപഭോക്താക്കൾക്കു പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾക്ക് സ്വന്തമായി ക്രെഡിറ്റ് പരിധി ക്രമീകരിക്കുകയും മുൻഗണനാ ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.