- Trending Now:
കൊച്ചി: മുൻനിര ടെലികോം സേവന ദാതാവായ വി കേരളത്തിലെ മുൻനിര ബ്രോഡ്ബാൻറ് സേവന ദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് സംയോജിത ഫൈബർ, മൊബിലിറ്റി സേവനങ്ങൾ ലഭ്യമാക്കാനായി വി വൺ അവതരിപ്പിച്ചു. ഫൈബർ ബ്രോഡ്ബാൻറ് കണക്ഷൻ, പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ, 13 ഒടിടികൾ എന്നിവ ഒരൊറ്റ പ്ലാനിനു കീഴിൽ ലഭ്യമാക്കുന്ന 3 ഇൻ 1 പദ്ധതിയായിരിക്കും വി വൺ ഉപഭോക്താക്കൾക്കു ലഭ്യമാക്കുക.
അതിവേഗ ഇൻറർനെറ്റിനും വിശ്വസനീയമായ മൊബൈൽ സേവനങ്ങൾക്കുമുള്ള ആവശ്യം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത കണക്ടിവിറ്റിയും മികച്ച ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കുന്നതിൽ നിർണായക ചുവടുവെയ്പ്പായിരിക്കും ഈ സഹകരണം. മൊബിലിറ്റി, അൺലിമിറ്റഡ് ബ്രോഡ്ബാൻറ്, എൻറർടൈൻമെൻറ് എന്നിവ ഒരേ സർവീസിനു കീഴിൽ നൽകുന്ന ഈ മേഖലയിലെ ആദ്യ നീക്കമാണിത്.
ഉപഭോക്താക്കൾക്ക് മികച്ച മൂല്യം ലഭ്യമാക്കുകയെന്നത് വി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടേയും ലക്ഷ്യമെന്ന് വി ചീഫ് മാർക്കറ്റിങ് ഓഫിസർ അവ്നീഷ് ഖോസ്ല പറഞ്ഞു. കേരളത്തിൽ വി വൺ അവതരിപ്പിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണ്. കണക്ടിവിറ്റി, വിനോദം എന്നിവയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം ഒരു സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമക്കുന്നത് തങ്ങളുടെ ഉപഭോക്താക്കൾക്ക് മൂല്യങ്ങളും സൗകര്യവും സംബന്ധിച്ച പുതിയ മാനദണ്ഡങ്ങളാണു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30 വർഷമായി വിവിധങ്ങളായ സേവനങ്ങളിലൂടെ ഏഷ്യാനെറ്റ് ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മൂർത്തി ചഗന്തി പറഞ്ഞു. വിയുമായുള്ള സഹകരണം ഈ ദിശയിലെ മറ്റൊരു നീക്കമാണ്. മൊബൈൽ സേവനങ്ങൾ, എൻറർടൈൻമെൻറ് സേവനങ്ങൾ, തങ്ങളുടെ ബ്രോഡ്ബാൻറ് സേവനങ്ങൾ തുടങ്ങിയവ സംയോജിപ്പിക്കുന്നത് വഴി തങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ കൂടുതൽ വിപുലമാക്കുകയാണ്. വിയുമായുള്ള സഹകരണം അവരുടെ വിപുലമായ ശൃംഖലയുടെ നേട്ടം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയും സംസ്ഥാനത്തെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2ജിബി ഡാറ്റയുമുള്ള മൊബൈൽ പ്രീപെയ്ഡ് കണക്ഷൻ, 40, 100 എംബിപിഎസ് വേഗങ്ങളിലുള്ള പരിധിയില്ലാത്ത ഡാറ്റയുമായുള്ള ബ്രോഡ്ബാൻറ് കണക്ഷൻ, 13 ഒടിടികൾ തുടങ്ങിയവയാണ് വി ലഭ്യമാക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ, മനോരമ മാക്സ്, സോണി ലിവ്, കെഎൽഐകെകെ, ഫാൻകോഡ്, നമാഫിക്സ്, ചൗപൽ, അത്രംഗി, ഉളളു, പ്ലേഫ്ളിക്സ്, ഹംഗാമാ, ഷീമാരോ, യുപ്പ്ടിവി തുടങ്ങിയവയാണ് ഒടിടികൾ. ഉപഭോക്താക്കൾക്ക് വി മൂവീസ് & ടിവി ആപ് വഴി സ്മാർട്ട് ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയിലൂടെ ഒടിടി കാണാം. ഇവയ്ക്കെല്ലാമായി ഉപഭോക്താക്കൾ നടത്തേണ്ടത് ഒറ്റ റീചാർജ് മാത്രമായിരിക്കും. ത്രൈമാസ, പ്രതിവർഷ രീതികളിൽ ഈ പദ്ധതി ലഭ്യമാണ്. നിലവിലുള്ള വി ഉപഭോക്താക്കൾക്കും ഈ പദ്ധതി ലഭ്യമാണ്.
40 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാൻറിന് ത്രൈമാസ റീചാർജ് തുക 2499 രൂപയും പ്രതിവർഷ റീചാർജ് തുക 9555 രൂപയുമാണ്. 100 എംബിപിഎസിൽ ത്രൈമാസത്തേക്ക് 3399 രൂപയും ഒരു വർഷത്തേക്ക് 12955 രൂപയുമാണ് തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.