Sections

മികച്ച വോൾട്ടി വഴി മെച്ചപ്പെടുത്തിയ കോളിങ് അനുഭവം നൽകാൻ വി - അൻറിത്സു സഹകരണം

Friday, Dec 15, 2023
Reported By Admin
Vodafone Idea

കൊച്ചി: വോയ്സ് ഓവർ എൽടിഇ (വോൾട്ടി) വഴിയുള്ള കോളിങ് അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ടെലികോം സേവന ദാതാവായ വി നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ നവീനമായ സേവനങ്ങൾ നൽകുന്ന അൻറിത്സുവുമായി സഹകരിക്കും. അൻറിത്സു നൽകുന്ന വോയ്സ് ഓവർ എൽടിഇ നിരീക്ഷണ സേവനങ്ങളാവും ഇതിൻറെ ഭാഗമായി വി പ്രയോജനപ്പെടുത്തുക.

അതിവേഗ കോൾ കണക്ടിവിറ്റിയും മികച്ച ശബ്ദനിരവാരവും ഇതിലൂടെ സാധ്യമാകും. വോയ്സ് ഓവർ എൽടിഇയിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തി നടപടികൾ സ്വീകരിക്കാനും ഇതു സഹായകമാകും. അൻറിത്സുവിൻറെ പേറ്റൻറ് ലഭിച്ചിട്ടുള്ള സംവിധാനമായിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക.

വോൾട്ടിയിൽ അൻറിത്സുയുടെ പേറ്റൻറ് അനോമലി ഡിറ്റക്ഷൻ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശരാശരി സമയം വി 30 ശതമാനമായി കുറച്ചു. കാപെക്സ്, ഒപെക്സ്, റിസോഴ്സുകൾ, ഓട്ടോമേഷൻ ഇൻവെസ്റ്റ്മെൻറ്റ്സ് എന്നിവയിൽ ഗണ്യമായ ചിലവ് ചുരുക്കി ഇഒമൈൻഡ് പ്രശ്നങ്ങൾ കണ്ടെത്തൽ ഉൾപ്പെടെയുള്ള ക്ലൗഡ്-ഫസ്റ്റ് ആപ്ലിക്കേഷനുകളുടെ സമ്പൂർണ്ണ സ്യൂട്ട് അൻറിത്സുയുടെ ഓപ്പൺ യൂണിവേഴ്സൽ ഹൈബ്രിഡ് ക്ലൗഡിൽ ക്രമീകരിച്ചിരിക്കുന്നു.

വോയ്സ് ഓവർ എൽടിഇയിലെ പ്രശ്നങ്ങൾ തൽസമയം കണ്ടെത്താനാവുന്നത് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും തങ്ങളെ സഹായിക്കുമെന്ന് വി ചീഫ് ടെക്നോളജി ഓഫിസർ ജഗ്ബീർ സിങ് പറഞ്ഞു.

തങ്ങളുടെ മാർക്കറ്റ്-ലീഡിംഗ് എംഎൽ അധിഷ്ഠിത സൊല്യൂഷൻ ക്ലോസ്ഡ്-ലൂപ്പ് ഓട്ടോമേഷൻ പ്രയോജനപ്പെടുത്തുകയും വിയുടെ ബിസിനസ്സ് ലക്ഷ്യങ്ങളുമായി വിന്യസിച്ച് എൻഡ്-ടു-എൻഡ് വോൾട്ടി വിഷ്വലൈസേഷൻ നൽകുകയും ചെയ്യുമെന്ന് അൻറിത്സു സർവീസ് അഷ്വറൻസ് സിഇഒ റാൽഫ് ഐഡിംഗ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.