Sections

മഹാകുംഭമേളയ്ക്ക് എത്തുന്ന ഭക്തർക്കായി വി നമ്പർ രക്ഷക് അവതരിപ്പിച്ചു

Thursday, Feb 06, 2025
Reported By Admin
Vi Launches ‘Vi Number Rakshak’ at Maha Kumbh Mela for Safety & Connectivity

കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി മഹാകുംഭമേളയിൽ ആളുകൾ കൂട്ടം തെറ്റിപ്പോകാതിരിക്കാനും നക്ഷപെട്ടുപോകാതിരിക്കാനുമായി വി നമ്പർ രക്ഷക് അവതരിപ്പിച്ചു.

സ്വാമി രാമാനന്ദ ആചാര്യ ശിബിര അഖാഡയ്ക്ക് സമീപമുള്ള പ്രധാന പ്രദേശത്ത് വി നമ്പർ രക്ഷക് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ ബൂത്തിൽ തീർഥാടകർക്ക് അവരുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിഗത അടിയന്തിര നമ്പറുകൾ കൊത്തിവച്ച പവിത്രമായ രുദ്രാക്ഷ തുളസി മണികൾ കൊണ്ട് നിർമ്മിച്ച മാലകൾ സൗജന്യമായി നൽകും. ഇത് തീർഥാടകർക്ക് മൊബൈൽ ഫോണുകളിലോ ഇൻറർനെറ്റ് കണക്റ്റിവിറ്റിയിലോ ആശ്രയിക്കാതെ വീണ്ടും ബന്ധപ്പെടാൻ വിശ്വസനീയമായ മാർഗമായിരിക്കും.

ഏറ്റവും ലളിതമായ പരിഹാരങ്ങൾ പോലും ആളുകളെ ബന്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുവെന്ന് വി നമ്പർ രക്ഷക് കാണിച്ചു തരുന്നു. വി ടെലികോം സേവന ദാതാവ് മാത്രമല്ല പ്രത്യേകിച്ച് ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ജനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഒരു പങ്കാളി കൂടിയാണ്. ഈ പദ്ധതി യഥാർത്ഥ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള വിയുടെ കമ്പനിയുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതതെന്ന് വിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവനീഷ് ഖോസ്ല പറഞ്ഞു.

വി നമ്പർ രക്ഷക് പദ്ധതി 'ബി സംവൺസ് വീ' എന്ന വിയുടെ ഫിലോസഫിയെയാണ് കാണിക്കുന്നത്. ഇത് ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൻറെ പ്രാധാന്യവും പരസ്പര പിന്തുണ നൽകുന്നതിൻറെ ആവശ്യകതയും ഏടുത്തുകാണിക്കുന്നു. മഹാകുംഭമേളയിൽ നടപ്പിലാക്കുന്ന വി നമ്പർ രക്ഷക് പദ്ധതി വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന സ്ഥലത്ത് പൊതു സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള 'ബി സംവൺസ് വീ' എന്ന വി യുടെ ലക്ഷ്യത്തെയാണ് കാണിക്കുന്നത്.

മഹാകുംഭ മേളയിൽ എത്തുന്ന വി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് വി ത്രിവേണി സംഗമത്തിൽ 30 പുതിയ സൈറ്റുകളും സമീപ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളെല്ലാം ഉൾക്കൊള്ളുന്ന 40 മാക്രോയും ഉയർന്ന ശക്തിയുള്ള ചെറിയ സെല്ലുകളും ചേർത്ത് നെറ്റ്വർക്ക് ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനുപുറമെ തിരക്കേറിയ പ്രദേശങ്ങളിൽ ലാസ്റ് മൈൽ കണക്റ്റിവിറ്റി നൽകുന്നതിന് ബാക്ക്ഹോൾ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് 32 കിലോമീറ്റർ ഫൈബർ വിന്യസിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് മികച്ച വോയ്സ് കോളുകൾ, തടസ്സമില്ലാത്ത വീഡിയോ സ്ട്രീമിംഗ്, ഉയർന്ന വേഗതയിലുള്ള ഡാറ്റാ ട്രാൻസ്ഫർ എന്നിവ ലഭ്യമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.