- Trending Now:
കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വിവിധ വിനോദ ഉള്ളടക്കങ്ങൾ ആസ്വദിക്കുകയെന്നത് ഇന്നൊരു ജീവിത രിതി ആയി മാറിക്കഴിഞ്ഞു. മൊബൈലോ ടിവിയോ ടാബ്ലെറ്റോ ലാപ്ടോപ്പോ ആയാലും കാണേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് സ്ട്രീമീംഗ് പ്ലാറ്റ്ഫോമുകളാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമകളും മറ്റും കാണാനായി നിരവധി സബ്സ്ക്രിബ്ഷനുകൾ എടുക്കേണ്ടി വരികയും അവ മാസംതോറും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരൊറ്റ സബ്സ്ക്രിപ്ഷനിൽ 17 ഒടിടികളാണ് വി മൂവീസ് ആൻറ് ടിവി ആപ്പ് വാഗ്ദാനം ചെയ്യുന്നത്. പോക്കറ്റ് കീറാതെ വിനോദത്തിൻറെ ലോകം തുറന്നു കാട്ടുകയാണ് വി മൂവീസ് ആൻറ് ടിവി ആപ്പ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ് തുടങ്ങി പ്രാദേശിക ഭാഷകളിലെ മനോരമ മാക്സ്, നമ്മ ഫ്ളിക്സ് (കന്നഡ), സൺ നെക്സ്റ്റ്, ക്ലിക്ക് തുടങ്ങി ഓരോരുത്തരുടേയും അഭിരുചിക്കനുസൃതമായ 17 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിലുള്ളത്. കായിക പ്രേമികൾക്കായി ഫാൻകോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ് എന്നിവയും കൊറിയൻ സിരീസുകളുടെ ആരാധകർക്കായി പ്ലേഫ്ളിക്സും ഹോളിവുഡ് ഇഷ്ടപ്പെടുന്നവർക്കായി ലയൺസ്ഗേറ്റ് പ്ലേയും ഇതിലുണ്ട്.
ഈ 17 വ്യത്യസ്ഥ ആപ്പുകൾ പ്രതിമാസം ലഭിക്കാൻ 6000 രൂപ ചെലവാകുമെന്നിരിക്കെ വിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 199 രൂപയ്ക്കും വി മൂവീസ് ആൻറ് ടിവി ആപ്പ് പ്രതിമാസം ലഭിക്കും. കൂടാതെ ഓരോ വ്യത്യസ്ഥ ആപ്പുകളുടെയും വരിസംഖ്യ അടയ്ക്കേണ്ട തീയതികൾ ഓർത്തു വെയ്ക്കേണ്ടെന്ന ഗുണവുമുണ്ട്.
ഒരൊറ്റ സബ്സ്ക്രിപ്ഷൻ കൊണ്ട് വി മൂവീസ് ആൻറ് ടിവി ആപ്പ് ഒരേ സമയം മൊബൈലിലും ടിവിയിലും ലഭിക്കും.
വി മൂവീസ് ആൻറ് ടിവി ആപ്പിലൂടെ ഒടിടി പ്ലാറ്റ്ഫോമിൽ ഉപരിയായി അധിക മൊബൈൽ ഡാറ്റയും ലഭിക്കും. വ്യത്യസ്ഥ പ്രീപെയ്ഡ് പ്ലാനുകളിലായി 10 ജിബി അധിക ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട സിനിമകളും വിനോദങ്ങളും കാണാം.
സിനിമ, സപോർട്സ്, നാടകം, വെബ് സിരീസുകൾ തുടങ്ങി മുഴുവൻ വിനോദവും ആസ്വദിക്കാനായി പ്രായ- വിഭാഗ ഭേദമന്യേ എല്ലാവർക്കും വി മൂവീസ് ആൻറ് ടിവി ആപ്പിൽ ഒരൊറ്റ സബ്സ്ക്രിപ്ഷനാണുള്ളത്.
കണക്കുകൾ പ്രകാരം പ്രാദേശിക ഭാഷാ വിനോദങ്ങളോട് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് വലിയ താൽപര്യമാണുള്ളത്. എഫ്ഐസിസിഐ- ഇവൈയുടെ റിപ്പോർട്ട് പ്രകാരം 2023ൽ ഒടിടിക്കായി നിർമിച്ച 4000 മണിക്കൂർ ഉള്ളടക്കത്തിൽ 3000 മണിക്കൂറും യഥാർത്ഥ ഉള്ളടക്കങ്ങളാണ്. ഇതിൻറെ 51ശതമാനം പ്രാദേശിക കണ്ടൻറുകളാണ്. രണ്ട്, മൂന്ന് വർഷത്തിനുള്ളിൽ ഇത് 55 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ഭാഷ ഒറ്റിറ്റികൾക്ക് മുൻതൂക്കം നൽകുന്നത് വഴി വി മൂവീസ് ആൻറ് ടിവി ആപ്പിലുടെ നിങ്ങൾക്ക് എവിടെയിരുന്നും അനായാസം നിങ്ങളുടെ മാതൃഭാഷയിലെ സിനിമകളും ഷോകളും ആസ്വദിക്കാം. ടയർ 2,3 നഗരങ്ങളിൽ ഒറ്റിറ്റി വരിക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.
ഫാൻകോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾ ലഭിക്കുന്നതിനാൽ വിവിധ കായിക മത്സരങ്ങൾ തത്സമയം കാണാനും ആസ്വദിക്കാനും അവസരമുണ്ട്.
വി മൂവീസ് ആൻറ് ടിവി ആപ്പിലെ പ്ലേഫ്ളിക്സ്, ലയൺസ്ഗേറ്റ് പ്ലേ എന്നിവയിലൂടെ കൊറിയൻ, ഹോളിവുഡ് ഷോകൾ ലഭിക്കും.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് സ്റ്റോറിൽ നിന്നും വി മൂവീസ് ആൻറ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 199 രൂപയ്ക്കും വി മൂവീസ് ആൻറ് ടിവി ആപ്പ് പ്രതിമാസം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.