Sections

സീ 5 യുമായി സഹകരണം ആരംഭിച്ച വി 17 ഒടിടി ആപ്പുകൾ ലഭിക്കുന്ന പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു

Thursday, Jun 27, 2024
Reported By Admin
Vi Movies & TV App Strengthens Entertainment Offering with Zee5

കൊച്ചി: മുൻനിര ടെലികോം സേവനദാതാവായ വി ഒടിടി രംഗത്തെ മുൻനിരക്കാരിലൊന്നായ സീ 5 യുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വി മൂവീസ് ആൻറ് ടിവി ആപ്പ് പ്രതിമാസം 248 രൂപയുടെ ഒരൊറ്റ സബ്സ്ക്രിപ്ഷൻ വഴി 17 ഒടിടി ആപ്പുകൾ ലഭ്യമാക്കും. ഡിസ്നി ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5 എന്നീ മൂന്നു മുൻനിര ഒടിടി പ്ലാറ്റ് ഫോമുകളും ഒരു പ്ലാനിൽ ലഭ്യമാക്കുന്ന ഏക എൻറർടൈൻമെൻറ് ഡെസ്റ്റിനേഷൻ ആപ്പായും ഇതോടെ വീ മൂവീസ് ആൻറ് ടിവി മാറും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ സംവിധാനങ്ങൾ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോൺ ഐഡിയ ചീഫ് മാർക്കറ്റിങ് ഓഫീസർ അവ്നീഷ് ഖോസ്ല പറഞ്ഞു. ഉപഭോക്താക്കളുടെ ചെലവു കുറക്കുക മാത്രമല്ല വിവിധ ഒടിടി ആപ്പുകൾ പ്രത്യേകമായി സബ്സ്ക്രൈബ് ചെയ്യുന്ന ബുദ്ധിമുട്ടു കൂടി ഇതിലൂടെ ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.