- Trending Now:
കൊച്ചി: പുതിയ മൊബൈൽ കണക്ഷൻ ലഭിക്കുന്നത് ലളിതവും വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമാക്കി വി ഈ മേഖലയിലെ ആദ്യ സെൽഫ് കെവൈസി പ്രക്രിയ അവതരിപ്പിച്ചു. ഇപ്പോൾ പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം എടുക്കാനായി റീട്ടെയിൽ സ്റ്റോർ സന്ദർശിക്കുകയോ ഫിസികൽ കെവൈസി പ്രക്രിയ പൂർത്തിയാക്കുകയോ വേണ്ട. വിയുടെ സെൽഫ് കെവൈസി സംവിധാനം ടെലികോം വകുപ്പിൻറെ നിർദ്ദേശിത മാനദണ്ഡങ്ങൾക്ക് അനുസരിച്ചും ഉപഭോക്താക്കൾക്ക് എവിടെ നിന്നും ഏതു സമയത്തും പുതിയ കണക്ഷൻ എടുക്കാൻ സഹായിക്കുന്നതുമാണ്.
കോൽക്കത്ത, കർണാടക എന്നിവിടങ്ങളിൽ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളും വേണ്ടി വി സെൽഫ് കെവൈസി അവതരിപ്പിച്ചു. ഈ സേവനം രാജ്യ വ്യാപകമായി പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഉടൻ ലഭ്യമാക്കും. വീട്ടിൽ നിന്ന് സൗകര്യപ്രദമായി ഉപയോക്താക്കൾക്ക് വി സെൽഫ് കെവൈസി വഴി പുതിയ സിം ഓൺലൈൻ ആയി ഓർഡർ ചെയ്യാം. ഉപഭോക്താക്കൾക്ക് ആഗ്രഹമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനും സിം വീട്ടിൽ ലഭിക്കാനായി സെൽഫ് കെവൈസി ചെയ്യുവാനും ഇതിലൂടെ സാധിക്കും. ഈ സമ്പൂർണ ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനം ലളിതവും സൗകര്യപ്രദവും വേഗത്തിലുള്ളതും സുരക്ഷിതവുമാണ്.
ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ ലളിതവും മികച്ചതും ആക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കോൽക്കത്തയിലും കർണാടകയിലും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച വി സെൽഫ് കെവൈസി സംവിധാനം തങ്ങളുടെ ഉപഭോക്താക്കൾക്കായി എല്ലാ വിപണികളിലും ലഭ്യമാക്കുമെന്നും അതിലൂടെ ഏറ്റവും മികച്ച മൂല്യമുള്ള പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് പദ്ധതികൾ ആസ്വദിക്കാൻ അവസരമൊരുക്കുമെന്നും വോഡഫോൺ ഐഡിയ സിഒഒ അഭിജിത് കിഷോർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് https://www.myvi.in/new-connection/self-kyc-buy-new-4g-sim-card-online സന്ദർശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.