- Trending Now:
കൊച്ചി: തടസ്സമില്ലാത്ത മാച്ച് സ്ട്രീമിംഗിന് മതിയായ, വേഗമുള്ള ഡാറ്റ ആവശ്യങ്ങൾക്കുമായി വി പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിൻറെ സൗജന്യ ബണ്ടിൽ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും ആസ്വദിക്കാനാകും.
ഈ ഐപിഎൽ സീസണിന് പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 101 രൂപ, 399 രൂപ, 239 രൂപ എന്നീ 3 പുതിയ റീചാർജുകൾ വി അവതരിപ്പിച്ചു.
101 രൂപയുടെ റീചാർജ് 5ജിബി ഡാറ്റയ്ക്കൊപ്പം 3 മാസത്തെ ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) സബ്സ്ക്രിപ്ഷൻ നൽകുന്നു.
399 രൂപയുടെ റീചാർജ് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും, രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റയും, കൂടാതെ പ്രതിദിനം 2ജിബി അധിക ഡാറ്റയും ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു.
239 രൂപയുടെ റീചാർജ് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും, 2ജിബി ഡാറ്റയും, ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു.
എല്ലാ റീചാർജ് പായ്ക്കുകളും ജിയോഹോട്ട്സ്റ്റാറിൻറെ മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമാണ് നൽകുന്നത്.
വി ആപ്പ്, www.MyVi.in വഴിയോ ഈ പ്ലാനുകൾ റീചാർജ് ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.