- Trending Now:
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി കേരളത്തിലെ ഉപയോക്താക്കൾക്കായി ഏറ്റവും മൂല്യമുള്ള പ്രാരംഭ ആനുകൂല്യങ്ങളുമായി വെറും 99 രൂപയ്ക്ക് പ്രീപെയ്ഡ് റീചാർജ് അവതരിപ്പിച്ചു. മിതമായ നിരക്കിൽ വെറും 99 രൂപയുടെ എൻട്രി ലെവൽ റീചാർജ് ഇന്ത്യയിലുടനീളം അവതരിപ്പിക്കുന്ന ഏക ബ്രാൻഡാണ് വി. 99 രൂപയ്ക്ക് 28 ദിവസത്തേക്ക് മുഴുവൻ ടോക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും.
ടാറ്റാ എഐജിയുടെ ഫിസുൾ ഖർചേ കാമ്പയിൻ... Read More
കേരളത്തിലെ മൊബൈൽ ഉപയോക്താക്കൾക്കും അല്ലാത്തവർക്കും ഇപ്പോൾ വെറും 99 രൂപയ്ക്ക് വിയുടെ നെറ്റ്വർക്കിൽ ചേരുകയും ഡിജിറ്റൽ യുഗത്തിലെ മൊബൈൽ കണക്ടിവിറ്റിയുടെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യാം. എല്ലാ സമയത്തും കൂടുതൽ ഉപയോക്താക്കൾ കണക്ടഡ് ആയി തുടരുന്നതിന് അവരെ പ്രാപ്തരാക്കാനാണ് ഈ ആനുകൂല്യങ്ങളിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് ഹെഡ് എസ് മുരളി പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും വി 99 രൂപ റീചാർജ് ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.