- Trending Now:
കൊച്ചി: വി ഒരു വർഷത്തെ സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷനോടുകൂടിയ 401 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ പങ്കാളിത്തം വഴി വി ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അധിക ചെലവില്ലാതെ സൺ നെക്സ്റ്റിൻറെ പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷൻ ഇരട്ട സ്ക്രീനിൽ (മൊബൈലും ടിവിയും) ഉപയോഗിക്കാം.
പുതിയ 401 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി വി ഉപഭോക്താക്കൾക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും മ്യൂസിക് വീഡിയോകളും ഏതു സമയത്തും എവിടെ നിന്നും തങ്ങളുടെ മൊബൈൽ ഫോണിലോ ടിവി സെറ്റിലോ കാണാം.
സൺ നെക്സ്റ്റുമായുള്ള സഹകരണം തങ്ങളുടെ ഉള്ളടക്കത്തെ കൂടുതൽ ശക്തമാക്കുക മാത്രമല്ല പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് സിനിമകളുടേയും ടിവി ഷോകളുടേയും മ്യൂസിക് വീഡിയോകളുടേയും ഏറ്റവും വിപുലമായ ശേഖരം അവർക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ ലഭ്യമാക്കുകയാണ്. മികച്ച ഉള്ളടക്കത്തിനായുള്ള ഉയർന്നു കൊണ്ടിരിക്കുന്ന ആവശ്യം ഈ മേഖലയിലെ ഏറ്റവും മികച്ചവരുമായുള്ള പങ്കാളിത്തത്തോടെ തങ്ങൾ നിറവേറ്റുമെന്നും വോഡഫോൺ ഐഡിയ ചീഫ് മാർക്കറ്റിങ് ഓഫിസർ അവനീഷ് ഖോസ്ല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.