Sections

വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഡാറ്റ ഷെയറിങും രാത്രിയിൽ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു

Wednesday, Oct 04, 2023
Reported By Admin
VI

കൊച്ചി: വി മാക്സ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസൃത ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന 'ചോയ്സ്' ഫീച്ചറുകൾക്ക് ശേഷം, വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ഡാറ്റ ഷെയറിങും രാത്രിയിൽ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു. ഇതിലൂടെ വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കും.

വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ ലഭ്യമാക്കികൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ തിരഞ്ഞെടുത്ത പ്ലാനുകളിൽ 10ജിബി മുതൽ 25ജിബി വരെയുള്ള അധിക ഡാറ്റാ ലഭിക്കുന്ന ഡാറ്റ ഷെയറിങ് വി അവതരിപ്പിച്ചു. ഫാമിലി പ്ലാനിലെ പ്രൈമറി, സെക്കണ്ടറി അംഗങ്ങൾക്ക് അധിക ഡാറ്റ ക്വാട്ട പങ്കിടാനും ഇതിലൂടെ സാധിക്കും. വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ രാത്രിയിൽ സമയ പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും വി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ രാത്രി 12 മുതൽ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു.

വി മാക്സിൻറെ 601 രൂപ ഫാമിലി പ്ലാനിൽ 2 കണക്ഷനുകൾക്കൊപ്പം മൊത്തം 120ജിബി ഡാറ്റ ക്വാട്ട ലഭിക്കുന്നു. കൂടാതെ 1001 രൂപയുടെയും 1151 രൂപയുടെയും വി മാക്സ് ഫാമിലി പ്ലാനുകളിൽ യഥാക്രമം 4 കണക്ഷനുകളുള്ള 280ജിബി ഡാറ്റ ക്വാട്ടയും 5 കണക്ഷനുകളിൽ 325ജിബി ഡാറ്റയും ലഭിക്കുന്നു.

വി ഗെയിംസ്, വി മ്യൂസിക്, വി ജോബ്സ് & എഡ്യൂക്കേഷൻ, വി മൂവീസ് & ടിവി എന്നിവയുൾപ്പെടെയുള്ള മറ്റ് മൂല്യവർദ്ധിത ആനുകൂല്യങ്ങളും എല്ലാ വി മാക്സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.