Sections

വിയുടെ പുതിയ 368, 369 രൂപ പ്രതിമാസ റീചാർജുകളിൽ സൺ നെക്സ്റ്റ്, സോണി ലിവ്, 2ജിബി പ്രതിദിന ഡാറ്റയും ലഭിക്കും

Thursday, Apr 27, 2023
Reported By Admin
VI

വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മൂല്യമേറിയ എൻറർടൈൻമെൻറ് അടങ്ങിയ രണ്ട് പ്രതിമാസ റീചാർജുകൾ അവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാവായ വി രാജ്യമെമ്പാടുമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മൂല്യമേറിയ എൻറർടൈൻമെൻറ് അടങ്ങിയ രണ്ട് പ്രതിമാസ റീചാർജുകൾ അവതരിപ്പിച്ചു. പ്രതിദിനം 100 എസ്എംഎസ്, ഒടിടി നേട്ടങ്ങൾ, 2ജിബി പ്രതിദിന ഡാറ്റ എന്നിവ നൽകുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പദ്ധതികൾ.

വിയുടെ 368 രൂപ റീചാർജ് വഴി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ടിവിയിലും മൊബൈലിലും സൺ നെക്സ്റ്റ് വഴി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷാ സിനിമകൾ, ടിവി ഷോകൾ, മ്യസിക് വീഡിയോകൾ തുടങ്ങിയവ ലഭ്യമാകും. പ്രതിദിനം 100 എസ്എംഎസ്, 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ തുടങ്ങിയവയ്ക്ക് പുറമെയാണിത് ലഭിക്കുന്നത്. ടെലികോം, ടെലികോം ഇതര നേട്ടങ്ങളുടെ കാലാവധി 30 ദിവസമാണ്.

4000ത്തിലേറെ സിനിമകൾ, 10,000ത്തിലേറെ മണിക്കൂറുകളുടെ വീഡിയോ ഉള്ളടക്കം, 33 ലൈവ് ടിവി ചാനലുകൾ തുടങ്ങിയവയുമായാണ് സൺ നെക്സ്ററിൻറെ ഗോ-ടു ആപ്പ് പ്രാദേശികഭാഷാ വിനോദം ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകുന്നത്. രാങ്കി, ലാത്തിച്ചാർജ്ജ്, ബഗീര, മഹാവീര്യർ, തിരുചിത്രമ്പലം, അബ്ബാര, അണ്ണാത്തെ, ബീസ്റ്റ്, ഡോക്ടർ തുടങ്ങിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററുകൾ മുതൽ എതിർ നീച്ചൽ, സുന്ദരി, പ്രേമസ് രംഗ് യാവേ, വോണ്ടാരി ഗുലാബി, കളിവീട്, കനൽപൂവ്, രാധിക തുടങ്ങിയ ജനപ്രിയ ടിവി ഷോകളും അടക്കം ദക്ഷിണേന്ത്യയിലെ വിപുലമായ ഉള്ളടക്കം തെരഞ്ഞെടുക്കാനുളള അവസരമാണ് സൺനെക്സ്റ്റിൽ നിന്നു ലഭിക്കുന്നത്.

ഇതിനു പുറമെ 369 രൂപയുടെ റീചാർജിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സോണി ലിവിൻറെ വൻ ലൈബ്രറിയും ലൈവ് സ്പോർട്ടിങ് ആക്ഷനുമാണ് മൊബൈലിലൂടെ 30 ദിവസത്തേക്കു ലഭിക്കുന്നത്. 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കു പുറമെയാണിത്.

ഈ റീചാർജിലൂടെ വി ഉപഭോക്താക്കൾക്ക് സോണി ലിവിൻറെ ജനപ്രിയ ഒറിജിനലുകൾ, സിനിമകൾ, ഷോകൾ, ലൈവ് സ്പോർട്ട്സ് പ്രത്യേകമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ കാണാം. യുഇഎഫ്എ ചാമ്പ്യൻസ് ലീഗ്, ഡബ്ല്യുഡബ്ല്യുഇ, ബുണ്ടസ്ലിഗ, യുഎഫ്സി തുടങ്ങിയ ജനപ്രിയ സ്പോർട്ട്സ്, സ്കാം 1992, ദി ഹർഷത്ത് മേത്ത സ്റ്റോറി, മഹാറാണി, റോക്കറ്റ് ബോയ്സ്, ഗുല്ലക് പോലുള്ള ഒറിജിനലുകൾ, ഗാർഗി സല്യൂട്ട്, കാണെക്കാനെ, ശാന്തിത് ക്രാന്തി, ജെയിംസ് പോലുള്ള പ്രാദേശിക ഉള്ളടക്കങ്ങൾ, ദ ഗുഡ് ഡോക്ടർ, അക്യൂസ്ഡ്, ലക്കി ഹാങ്ക്, എ ഡിസ്കവറി ഓഫ് വിച്ചസ് തുടങ്ങിയ ഇൻറർനാഷണൽ ഷോകൾ, ഓസ്കാർ നേടിയ ചിത്രങ്ങളായ എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്, ദി വേൽ സോണി ലിവ് ഫീച്ചറുകളുടെ ശേഖരം തുടങ്ങിയവയെല്ലാം ഇതിലൂടെ ആസ്വദിക്കാം.

പരിധിയില്ലാത്ത ഡാറ്റാ അനുഭവങ്ങൾ നൽകുന്ന വിയുടെ പുതിയ 368, 369 രൂപ റീചാർജുകൾ 200ജിബി വരെയുള്ള പ്രതിവാര റോൾ ഓവർ, രാത്രി സമയ (രാത്രി 12 മണി മുതൽ രാവിലെ ആറു മണി വരെ) പരിധിയില്ലാത്ത ഡാറ്റ തുടങ്ങിയവയും അധിക ചെലവില്ലാതെ നൽകും.

ഈ റീചാർജുകൾ വി എംടിവി ആപ്പിൻറെ വിഐപി സബ്സ്ക്രിപ്ഷനും അധികമായി നൽകും. വി മൂവീസ്, ടിവി ആപ്പ് (വി എംടിവി), വി ആപ്പ് എന്നിവയിലെ ശക്തമായ ഉള്ളടക്കവും ഉപഭോക്താക്കൾക്ക് ലഭിക്കും. വി എംടിവി 450-ൽ ഏറെ ടിവി ചാനലുകളും ജനപ്രിയ ന്യൂസ് ചാനലുകളും ഷെമാരൂ, ലയൺസ്ഗേറ്റ്, സീ5, അത്രൻഗി, ഹംഗാമാ പ്ലേ, ഡിസ്കവറി തുടങ്ങിയ പ്രീമിയം ഒടിടികളുംലഭ്യമാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.