Sections

കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ നെറ്റ്വർക്കായി വി; മൊബൈൽ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വർദ്ധിപ്പിക്കുന്നു

Tuesday, Sep 24, 2024
Reported By Admin
Vi expands 4G network in Kerala using 900 MHz L900 spectrum for improved coverage

കൊച്ചി: ദേശീയ തലത്തിലെ വികസനത്തിൻറെ ഭാഗമായി മുൻനിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈററുകളിലായി 900 മെഗാഹെർട്സ് അധിക സ്പെക്ട്രമാണ് വിന്യസിച്ചത്. ഇതുവഴി ഉപഭോക്താക്കൾക്ക് വീടിനുള്ളിൽ മികച്ച കവറേജും കണക്റ്റിവിറ്റിയും ലഭിക്കും. വേഗത്തിലുള്ള ഡാറ്റാ സ്പീഡും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.

ഏപ്രിൽ മാസത്തിൽ എഫ്പിഒയിലൂടെ 18,000 കോടി രൂപ വിജയകരമായി സമാഹരിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഈ നെറ്റ്വർക്ക് വികസന നീക്കങ്ങൾ നടത്തുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വി അറിയിച്ചു.

കണക്ടിവിറ്റി, എൻറർടൈൻമെൻറ് എന്നിവ സംയോജിപ്പിച്ചു നൽകുന്ന നിരവധി നീക്കങ്ങളാണ് വി ഉപഭോക്താക്കൾക്കു നൽകി വരുന്നത്. അടുത്തിടെ കമ്പനിയുടെ മൊബിലിറ്റി, ബ്രോഡ്ബാൻഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡുമായി സഹകരിച്ച് വി വൺ പുറത്തിറക്കി. ഇത് 2499 രൂപയിൽ ആരംഭിക്കുന്ന ഒടിടി ബണ്ടിൽഡ് പ്ലാനുകളുമായാണ് വരുന്നത്.

എൽ 900 പ്രയോജനപ്പെടുത്തി തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് വോഡഫോൺ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ എസ് ശാന്താറാം പറഞ്ഞു. വീട്ടിലായാലും ഓഫിസിലായാലും പൊതു സ്ഥലത്തായാലും തങ്ങളുടെ ഉപഭോക്താക്കൾക്ക് കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ നെറ്റ്വർക്കിൻറെ പിന്തുണയോടെ തടസമില്ലാതെ കണക്ടഡ് ആയിരിക്കാൻ ഇതു സഹായിക്കുമെന്നും വരും മാസങ്ങളിൽ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതോടൊപ്പം നെറ്റ്വർക്ക് അടിസ്ഥാന സൗകര്യത്തിനായുള്ള നിക്ഷേപവും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങളുടെ ആശയവിനിമയവും കണക്റ്റിവിറ്റി ആവശ്യകതകളും വി മനസ്സിലാക്കി മികച്ച പ്ലാനുകളും ഓഫറുകളുമായി കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.

  • വി ഗ്യാരണ്ടി പ്രോഗ്രാം: 5ജി സ്മാർട്ട്ഫോണുകളോ പുതിയ 4ജി സ്മാർട്ട്ഫോണുകളോ ഉള്ള വി ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 130ജിബി ഗ്യാരണ്ടീഡ് അധിക ഡാറ്റ ലഭിക്കുന്നു. തുടർച്ചയായ 13 റീചാർജ് സൈക്കിളുകൾക്കായി ഓരോ 28 ദിവസത്തിലും 10ജിബി തനിയെ ക്രെഡിറ്റ് ആകും.
  • 1201 രൂപയുടെ പ്രതിമാസ വാടകയ്ക്ക് പുതുക്കിയ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ നോൺ-സ്റ്റോപ്പ് സർഫിംഗ്, സ്ട്രീമിംഗ്, നെറ്റ്ഫ്ളിക്സ് അടിസ്ഥാന പ്ലാൻ, ആറ് മാസത്തെ സ്വിഗ്ഗി വൺ അംഗത്വം, ഏഴ് ദിവസത്തെ ഇൻറർനാഷണൽ റോമിംഗ് പായ്ക്ക് തുടങ്ങിയ കോംപ്ലിമെൻററി ഓഫറുകളുമായി അൺലിമിറ്റഡ് ഡാറ്റ നൽകുന്നു.
  • വി മൂവീസ് & ടിവി ആപ്പ് ഒറ്റ സബ്സ്ക്രിപ്ഷനിൽ 17 ഒടിടി പ്ലാറ്റ്ഫോമുകളും 350 ലൈവ് ടിവി ചാനലുകളും ലഭ്യമാക്കുന്നു. ഇത് ഇപ്പോൾ രണ്ട് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ലഭ്യമാണ്. വി മൂവീസ് & ടിവി പ്ലസ് പ്രതിമാസം 248 രൂപയ്ക്കും, വി മൂവീസ് & ടിവി ലൈറ്റ് പ്രതിമാസം 154 രൂപയ്ക്കും ലഭ്യമാണ്.
  • വി അതിൻറെ ബണ്ടിംഗ് പ്ലാനുകൾ വിപുലീകരിക്കുന്നു. നിലവിൽ ഇത് ആമസോൺ പ്രൈം,

നെറ്റ്ഫ്ളിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സൺനെസ്റ്റ് എന്നിവയ്ക്കൊപ്പം ഒടിടി ബണ്ടിലുകൾ ലഭ്യമാക്കുന്നു കൂടാതെ കൂടുതൽ പങ്കാളിത്തങ്ങൾക്കുള്ള നടപടിക്രമങ്ങളിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.