- Trending Now:
കൊച്ചി: വി ആപ്പിൽ റീചാർജ് ചെയ്യുന്നവർക്ക് ഉറപ്പായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുൻ നിര ടെലികോം ഓപ്പറേറ്ററായ വി ഉപഭോക്താക്കളുടെ ദീപാവലി കൂടുതൽ ആകർഷകമാക്കുന്നു. ഉത്സവ ആനുകൂല്യങ്ങളുടെ ഭാഗമായി വി ആപ്പിൽ റീചാർജ് ചെയ്യുന്നവർക്ക് വീൽ കറക്കാൻ അവസരം ലഭിക്കുകയും 3499 രൂപ വരെ വാർഷിക റീചാർജ് അടക്കമുള്ള ഉറപ്പായ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും.
വി ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ആനുകൂല്യങ്ങളിൽ 1ജിബി, 2ജിബി, 5ജിബി, 30ജിബി അധിക ഡാറ്റാ, പ്രമുഖ ഓൺലൈൻ പോർട്ടലുകളിൽ നിന്നുള്ള ഡിസ്കൗണ്ട് കൂപ്പൺ, 3499 രൂപയുടെ വാർഷിക റീചാർജ് പായ്ക്ക് തുടങ്ങിയവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഓരോ 48 മണിക്കൂറിനുള്ളിലും റീചാർജിന് ശേഷം വീൽ കറക്കി ലളിതമായ ചോദ്യത്തിന് ഉത്തരം നൽകി സമ്മാനങ്ങൾ നേടാം.
വി ആപ്പിൽ മാത്രമായി നവംബർ 3 വരെയാണ് ഈ അനുകൂല്യങ്ങൾ ലഭിക്കുക. ഇതിന് പുറമെ വാർഷിക പ്രീപെയ്ഡ് പായ്ക്കുകൾ റീചാർജ് ചെയ്യുമ്പോൾ 100 രൂപ വരെയും അധികമായി 50ജിബി വരെയും തൽക്ഷണം ആനുകൂല്യങ്ങളും ലഭിക്കും.
ഇതോടൊപ്പം വി ആപ്പ് വഴി വി ഷോപ്പിൽ മിന്ത്ര, ഫ്ളിപ്കാർട്ട്, ആമസോൺ, സോണി ലിവ് തുടങ്ങിയവ ജനപ്രിയ ബ്രാൻഡ് വൗച്ചറുകളിൽ 25 ശതമാനം വരെ കിഴിവുണ്ട്.
ഈ ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിനും കുറഞ്ഞ വിലയ്ക്ക് കൂടുതൽ ലഭിക്കുന്നതിനും പ്രിയപ്പെട്ടവരുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കുന്നതിനും വി പ്രതിജ്ഞാബദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.