Sections

വി ആപ്പിലൂടെ റീചാർജ് ചെയ്ത് ഉപഭോക്താക്കൾക്ക് 5ജിബി അധിക ഡാറ്റ നേടാം

Friday, May 05, 2023
Reported By Admin
VI App

വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ അധിക ഡാറ്റ നൽകുന്ന മഹാ റീചാർജ് അവതരിപ്പിച്ചു


കൊച്ചി: വി തങ്ങളുടെ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ അധിക ഡാറ്റ നൽകുന്ന മഹാ റീചാർജ് അവതരിപ്പിച്ചു. 299 രൂപയ്ക്കും അതിന് മുകളിലും റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ 5ജിബി അധിക ഡാറ്റ (മൂന്നു ദിവസ കാലാവധി) ലഭിക്കും. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിലുള്ള റീചാർജുകൾക്ക് അധിക ചെലവില്ലാതെ 2ജിബി അധിക ഡാറ്റ (മൂന്നു ദിവസ കാലാവധി) ലഭിക്കും. പരിമിത കാലത്തേക്കുള്ള ഈ ആനുകൂല്യം ഇപ്പോൾ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കും.

വി ഉപയോക്താക്കൾക്ക് ഇങ്ങനെ ലഭിക്കുന്ന അധിക ഡാറ്റ സിനിമകൾ കാണുന്നതിനും വി മൂവീസ് & ടിവിയിലെ ലൈവ് സ്ട്രീം വീഡിയോകൾ കാണുന്നതിനും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ടൂർണമെൻറിലെ ക്രിക്കറ്റ് മാച്ചുകൾ കാണുന്നതിനോ വി മ്യൂസിക്കിൽ പാട്ടുകൾ കേൾക്കുന്നതിനോ ഷോപ്പ് ചെയ്യുന്നതിനോ സർഫ് ചെയ്യുന്നതിനോ ചാറ്റ് ചെയ്യുന്നതിനോ ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ ഉപയോഗിക്കാം. വി ഉപഭോക്താക്കൾക്ക് വി ആപ്പിൽ വി ഗെയിമുകൾ കളിക്കാനും സാധിക്കും. 1200-ൽ ഏറെ ആൻഡ്രോയ്ഡ്. എച്ചടിഎംഎൽ5 അധിഷ്ഠിത ഗെയിമുകളാണ് പത്തു പ്രമുഖ വിഭാഗങ്ങളിലായി ഇതിൽ ലഭിക്കുന്നത്.

ഇതിനു പുറമെ ഉപഭോക്താക്കൾക്ക് ഓരോ മാച്ചിൻറെ ദിവസവും ഓരോ സ്മാർട്ട്ഫോൺ സമ്മാനമായി വിജയിക്കാൻ സഹായിക്കുന്ന വി20ഫാൻഫെസ്റ്റ് ചലഞ്ചും വി അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഗാ വിജയിക്ക് ടി20 ചാമ്പ്യൻഷിപ് ഫൈനൽ മൽസരത്തിൻറെ രണ്ടു ടിക്കറ്റുകളുംലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.