Sections

വിജയകരമായ ഫണ്ട് ശേഖരണത്തിനു ശേഷം കേരളത്തിൽ ഒന്നാം സ്ഥാനത്ത് തുടർന്നും മുന്നേറാൻ വി

Thursday, May 30, 2024
Reported By Admin
Vi commits to remaining No 1 in Kerala after successful fundraising

കൊച്ചി: മുൻനിര ടെലികോം സേവനദാതാവായ വി ഫോളോ-ഓൺ പബ്ലിക് ഓഫറിങ് (എഫ്പിഒ) വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ച ശേഷം കേരളത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.

വിയുടെ ഏറ്റവും വലുതും ദീർഘകാലമായി തുടരുന്നതുമായ മുൻഗണനാ വിപണികളിൽ ഒന്നാണ് കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ഈ മേഖലയിലെ നേതൃസ്ഥാനം നിലനിർത്തുന്നതിൽ അർപ്പണ മനോഭാവത്തോടെ തുടരുകയുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്പെക്ട്രം വിയാണ് കൈവശം വെക്കുന്നത്. കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രായ് ഡാറ്റ പ്രകാരം സംസ്ഥാനത്തെ 38 ശതമാനത്തിലേറെ താമസക്കാരുടെ വിശ്വസനീയവും താൽപര്യമുള്ളതുമായ ശൃംഖല വിയാണ്.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ അവതരിപ്പിച്ചും ഏറ്റവും മികച്ച രീതിയിലെ സേവനങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വോഡഫോൺ ഐഡിയ സിഒഒ അഭിജിത്ത് കിഷോർ പറഞ്ഞു. ഉപഭോക്താക്കൾ മെച്ചപ്പെട്ട തെരഞ്ഞെടുപ്പുകളാണ് ആവശ്യപ്പെടുന്നത്. പരിധിയില്ലാത്ത കോളുകളോ ഉപയോഗിക്കാത്ത ഡാറ്റ പിന്നീടത്തേക്കു മാറ്റിവെക്കുന്നതിനും സ്ട്രീമിങ് ആനുകൂല്യങ്ങളോ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോ എന്തായാലും തങ്ങളുടെ പദ്ധതികൾ അവർക്കു ലഭ്യമാക്കുകയാണ്. ഇതിനു പുറമെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കാനാവുന്ന വിധത്തിലെ ?ചൂസ് യുവർ ബെനഫിറ്റ്സ്? എന്ന അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള രീതിയും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്കു തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ പൂർണ ശേഷി പ്രയോജനപ്പെടുത്താനാവും വിധം അവരെ പ്രോൽസാഹിപ്പിക്കുന്ന വിധത്തിൽ അവരുടെ ഉയർന്നു വരുന്ന ഡാറ്റാ ആവശ്യകത നിറവേറ്റുന്ന വിധത്തിൽ രൂപ കൽപന ചെയ്ത വി ഗ്യാരണ്ടി പദ്ധതിയാണ് ഏറ്റവും ഒടുവിൽ വി അവതരിപ്പിച്ചത്. ഇപ്പോൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭ്യമായ വി ഗ്യാരണ്ടി പദ്ധതി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പരിമിതകാല ആനുകൂല്യമായാണ് നൽകുന്നത്. 5ജി സ്മാർട്ട് ഫോൺ ഉള്ളവർക്കും അടുത്തിടെ 4ജിയിലേക്ക് അപ്ഗ്രേഡു ചെയ്തവർക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്നതാണ് വി ഗ്യാരണ്ടി പദ്ധതി. ഇവർക്ക് ഒരു വർഷ കാലയളവിൽ 130ജിബി അധിക ഡാറ്റ ലഭ്യമാകും. ഓരോ 28 ദിവസത്തേയും സൈക്കിളുകളിൽ തുടർച്ചയായി 13 തവണ 10 ജിബി ഡാറ്റ വീതം അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കും. നിലവിലുള്ള ഡാറ്റാ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഈ അധിക ഡാറ്റ പ്രയോജനപ്പെടുത്താം. ഈ അധിക ഡാറ്റാ ആനുകൂല്യം പ്രയോജനപ്പെടുത്താൻ വി ഉപഭോക്താക്കൾ 239 രൂപയുടേയോ മുകളിലേക്കുള്ളതോ ആയ പ്രതിദിന അൺലിമിറ്റഡ് പദ്ധതികളിൽ ഉണ്ടായിരിക്കണം.

ഡിജിറ്റൽ ആസ്തികൾ മെച്ചപ്പെടുത്തുകയും അതിലൂടെ കൂടുതൽ മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുകയും അതുവഴി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ഉയർത്തുകയും ചെയ്യുന്ന വിവിധ നടപടികളാണ് കഴിഞ്ഞ ഒരു വർഷത്തിൽ വി നടപ്പിലാക്കിയത്. വി ടിവി ആൻറ് മൂവീസ് വഴി കണക്ടഡ് ടിവി അനുഭവവും വി ആപ്പ് വഴി ക്ലൗഡ് ഗെയിമിങ് സൗകര്യങ്ങളും ലഭ്യമാക്കിയ വി കേരളത്തിലുടനീളം ശൃംഖല മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങളും നടത്തി. 5ജി റെഡി ആകുന്നതിനും തടസങ്ങളില്ലാത്ത സേവനങ്ങൾക്കും മുഖ്യ ശൃംഖല അപ്ഗ്രേഡ് ചെയ്യുന്നതിനും വോൾട്ടി സംവിധാനം ശക്തമാക്കുന്നതിനും വോയ്സ് ഓവർ വൈഫൈ വഴി മെച്ചപ്പെട്ട ഇൻഡോർ അനുഭവം ലഭ്യമാക്കുന്നതിനും ഇതിലൂടെ നീക്കങ്ങൾ നടത്തി.

ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പുതിയ ഫണ്ടുകളും വി പ്രയോജനപ്പെടുത്തുന്നുണ്ട്. 4ജി ശേഷി മെച്ചപ്പെടുത്തുന്നതിലും ഏറ്റവും ആധുനിക സാങ്കേതികവിദ്യയോടെ 5ജി അവതരിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ ചെലുത്തും. തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷത്തോടെ നിലനിർത്തുന്നതിനുള്ള ശ്രമം തുടരുമെന്നും ഏറ്റവും മികച്ച സേവന നിലവാരം ലഭ്യമാക്കുന്നതും പുതുമയുള്ള സേവനങ്ങൾ നൽകുന്നതിലും മികച്ച ഉപഭോക്തൃ പിന്തുണ ലഭ്യമാക്കുന്നതിലും ആയിരിക്കും തങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്നും അഭിജിത്ത് കിഷോർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.