- Trending Now:
കൊച്ചി: രാജ്യത്തെ 60 ശതമാനം ചെറുകിട സംരംഭങ്ങളും 2025-ഓടെ തങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതിയിടുന്നതായി ആഗോള എംഎസ്എംഇ ദിനത്തിൽ വി ബിസിനസ് പ്രസിദ്ധീകരിച്ച കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ സേവന വിഭാഗമായ വി ബിസിനസാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്കിടയിലെ 16 മേഖലകൾ ഡിജിറ്റൽ രംഗത്ത് കൈവരിച്ച വളർച്ചയെ കുറിച്ചു പഠനം ചൂണ്ടിക്കാട്ടുന്നു. 16 വ്യവസായ മേഖലകളിലായി 1.6 ലക്ഷം പേരിൽ നിന്നാണ് ഇതിൻറെ ഭാഗമായി പ്രതികരണം തേടിയത്. ചെറുകിട സംരംഭങ്ങൾക്കായി ഡിജിറ്റൽ വളർച്ച വിശകലനം ചെയ്യാനുള്ള സംവിധാനവും ഇതിന് അനുബന്ധമായി പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയുടെ വികസനത്തിനായി ചെറുകിട സംരംഭങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് വി ബോധവാൻമാരാണെന്നും വിയുടെ പഠനത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ചെറുകിട സംരംഭങ്ങൾക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജമേകുമെന്നും വോഡഫോൺ ഇന്ത്യ ചീഫ് എൻറർപ്രൈസ് ബിസിനസ് ഓഫീസർ അരവിന്ദ് നെവാറ്റിയ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.