- Trending Now:
കൊച്ചി: ഹൈബ്രിഡ് എസ്ഡി-വാൻ സംവിധാനത്തിൻറെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച എസ്ഡി-വാൻ സംവിധാനം അവതരിപ്പിക്കാനായി വി ബിസിനസ് ഇൻഫിനിറ്റി ലാബ്സ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണത്തിൽ ഏർപ്പെടും. നിർമ്മിത ബുദ്ധി അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാനായി ഈ സഹകരണം ടെലികോം സേവനദാതാവായ വിയുടെ സംരംഭക വിഭാഗമായ വി ബിസിനസ്സിനെ സഹായിക്കും.
ഉയർന്നു വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ സംരംഭങ്ങൾക്ക് മികച്ച പ്രതിരോധമാകും ഇതിലൂടെ ലഭിക്കുക. ഹൈബ്രിഡ് നെറ്റ്വർക്ക്, ഇൻറഗ്രേറ്റഡ് സെക്യൂരിറ്റി, ഇൻറലിജൻറ് റൂട്ടിംഗ്, മോണിറ്ററിംഗ്, അനലിറ്റിക്സ് എന്നിവ പോലുള്ള പരിഹാരങ്ങൾ ബിസിനസുകൾക്ക് നൽകുന്നതിനാണ് ഹൈബ്രിഡ് എസ്ഡി-വാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ യുഗത്തിൽ ഇന്ത്യൻ ബിസിനസുകൾക്ക് ആവശ്യമായ സുരക്ഷ നൽകി അവയെ ശാക്തീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ സഹകരണം വഴിയൊരുക്കുമെന്ന് വി ബിസിനസ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് റോചക് കപൂർ പറഞ്ഞു.
നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ഏറ്റവും ആധുനിക എസ്ഡി-വാൻ സുരക്ഷ നൽകാനുള്ള തങ്ങളുടെ നീക്കത്തിലെ നിർണായക ചുവടുവെപ്പാണിതെന്ന് ഇൻഫിനിറ്റി ലാബ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാകേഷ് ഗോയൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.