Sections

ചെറുകിട സ്ഥാപനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനായി വി ബിസിനസ് റെഡി ഫോർ നെക്സ്റ്റ് 2.0 അവതരിപ്പിച്ചു

Wednesday, Jun 28, 2023
Reported By Admin
VI

ഡിജിറ്റൽ ഉപഭോക്താവ്, ഡിജിറ്റൽ ജോലി സ്ഥലം, ഡിജിറ്റൽ ബിസിനസ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെ തങ്ങളുടെ സംവിധാനങ്ങൾ വിലയിരുത്താൻ ഇത് ബിസിനസ് ഉടമകളെ സഹായിക്കും


കൊച്ചി: ചെറുകിട സംരംഭങ്ങൾക്ക് ഡിജിറ്റൽ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാനും അവിടെയുള്ള അപര്യാപ്തതകൾ മനസിലാക്കി നടപടികൾ സ്വീകരിക്കാനും സ്ഥാപനത്തെ ഭാവിയിലേക്ക് തയ്യാറാക്കാനും സഹായിക്കുന്ന റെഡി ഫോർ നെക്സ്റ്റ് 2.0 ഡിജിറ്റൽ വിലയിരുത്തൽ സംവിധാനത്തിന് വി തുടക്കം കുറിച്ചു. ഡിജിറ്റൽ ഉപഭോക്താവ്, ഡിജിറ്റൽ ജോലി സ്ഥലം, ഡിജിറ്റൽ ബിസിനസ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെ തങ്ങളുടെ സംവിധാനങ്ങൾ വിലയിരുത്താൻ ഇത് ബിസിനസ് ഉടമകളെ സഹായിക്കും.

അതാതു വ്യവസായങ്ങൾക്ക് അനുസൃതമായ നിലവാരങ്ങളും തങ്ങളുടെ ഡിജിറ്റൽ കഴിവുകളുടെ അടിസ്ഥാനത്തിലുള്ള സ്കോറുകളും ഈ സംവിധാനത്തിലൂടെ ഓരോരുത്തർക്കും പ്രത്യേകമായി നൽകും. സാങ്കേതികവിദ്യാ അടിസ്ഥാനമായുള്ള പരിഹാരങ്ങളും ശുപാർശ ചെയ്യും. ഇതിൻറെ കൂടുതൽ ഫലപ്രദമായ പതിപ്പാണ് റെഡി ഫോർ നെക്സറ്റ് 2.0 ടൂൾ. ചെറുകിട സംരംഭങ്ങൾക്ക് https://www.myvi.in/business/enterprise-segments/smb/msme-readyfornext-digital-assessment വഴി ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ചെറുകിട സംരംഭങ്ങൾക്ക് ഉൽപാദന ക്ഷമതയും ഉപഭോക്താക്കളിലേക്കുള്ള എത്തിച്ചേരലും സുരക്ഷയും വർധിപ്പിക്കാൻ സഹായിക്കുന്ന വിധത്തിൽ 16 വ്യവസായങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരിൽ നിന്നു പ്രതികരണം തേടിയ ശേഷമുള്ള വിലയിരുത്തലും വി പുറത്തിറക്കിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ പ്രത്യേകമായുള്ള പദ്ധതികളും വി അവതരിപ്പിച്ചിട്ടുണ്ട്.

വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാൻ, വി മാക്സ് ഡിവൈസ് സെക്യൂരിറ്റി, വി ഇമെയിൽ സെക്യൂരിറ്റി, വി ആഡ്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം 349 രൂപ വാടക വരുന്ന വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാനിൽ പരിധിയില്ലാത്ത കോളുകൾ, 60ജിബി ഡാറ്റ, 3000 എസ്എംഎസ് എന്നിവ ലഭിക്കും. പ്രതിമാസം 5200 രൂപ വില വരുന്ന ബണ്ടിൽഡ് സർവീസുകളും ഇതിനു പുറമെ ലഭിക്കും. സോണിലിവ്, സീ5, മൊബൈൽ സെക്യൂരിറ്റി, ലൊക്കേഷൻ ട്രാക്കിങ്, ഗൂഗിൾ വർക്ക്സ്പെയ്സ്, അന്താരാഷ്ട്ര കോളിങിനുള്ള പ്രത്യേക നിരക്കുകൾ തുടങ്ങിയവ ബണ്ടിൽഡ് സർവീസുകളിൽ ഉൾപ്പെടുന്നു.

വി മാക്സിമം ഡിവൈസ് സെക്യൂരിറ്റി വഴി പ്രതിവർഷം 4320 രൂപയുടെ നേട്ടം കൈവരിക്കാം. ഇതു പ്രകാരം ലൈസൻസിന് പ്രതിവർഷം 433 രൂപയും 20 ലൈസൻസുകൾക്ക് 8,660 രൂപയുമാണ്. വി ഇമെയിൽ സെക്യൂരിറ്റി പ്രകാരം ലൈസൻസ് ഒന്നിന് പ്രതിവർഷം 550 രൂപയും 20 ലൈസൻസുകൾക്ക് 11,000 രൂപയുമാണുള്ളത്. പ്രതിവർഷം 10,000 രൂപയുടെ നേട്ടമുണ്ടാക്കാം. 24,999 രൂപ മുതൽ 99,999 രൂപ വരെയുള്ള ടാർഗറ്റഡ് കസ്റ്റമർ റീച്ച് ഡിജിറ്റൽ & എസ്എംഎസ് പാക്കേജുകളാണ് വി ആഡ്സ് വഴി ലഭിക്കുക. 44,000 രൂപ വരെ ഇതിൽ ലാഭിക്കാം. ഇവയ്ക്കു പുറമെ ബിസിനസിനെ ഭാവിയിലേക്കു തയ്യാറാക്കാൻ സഹായകമായ ഉപദേശങ്ങളും എംഎസ്എംഇകൾക്ക് പ്രയോജനപ്പെടുത്താം.

റെഡി ഫോർ നെക്സ്റ്റ് എംഎസ്എംഇകൾക്ക് ദീർഘകാല പരിഹാരങ്ങൾ നൽകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ശരിയായ ദിശ, പരിഹാരങ്ങൾ എന്നിവ തിരിച്ചറിയാൻ അവരെ സഹായിക്കുകയും അവരെ നാളേക്ക് വേണ്ടി തയ്യാറാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ യുഗത്തിൽ എംഎസ്എംഇകളുടെ ഉൽപ്പാദനക്ഷമത, കസ്റ്റമർ റീച്ച്, സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിന് അനുയോജ്യമായതാണ് റെഡി ഫോർ നെക്സ്റ്റ് എന്ന് വോഡഫോൺ ഐഡിയ ചീഫ് എൻറർപ്രൈസ് ബിസിനസ് ഓഫീസർ അരവിന്ദ് നെവാറ്റിയപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.