Sections

എംഎസ്എംഇകളുടെ ഡിജിറ്റൽ വളർച്ച ശാക്തീകരിക്കാൻ വി ബിസിനസ് - പേയു സഹകരണം

Saturday, Jul 13, 2024
Reported By Admin
Vi Business

കൊച്ചി: രാജ്യത്തെ എംഎസ്എംഇകളുടെ ഡിജിറ്റൽ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്താനായി മുൻനിര ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് മുൻനിര ഡിജിറ്റൽ സേവന ദാതാവായ പേയുവുമായി സഹകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് ഡിജിറ്റൽ പെയ്മെൻറ് സൗകര്യങ്ങൾ ഏർപ്പെടുത്താനായണ് ഈ സഹകരണം.

പണമടക്കൽ, ഇപ്പോൾ വാങ്ങി പിന്നീടു പണം നൽകുന്ന സൗകര്യങ്ങൾ, വാട്ട്സാപ്പുമായുള്ള തടസമില്ലാത്ത സംയോജനം തുടങ്ങിയ നിരവധി സൗകര്യങ്ങൾ ലഭിക്കും. എംഎസ്എംഇ വിഭാഗങ്ങൾക്കായുള്ള റെഡിഫോർനെക്സ്റ്റ് പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് വി ബിസിനസ് ലഭ്യമാക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിലുളള തങ്ങളുടെ പ്രതിബദ്ധതയാണ് പേയുവുമായുള്ള തങ്ങളുടെ സഹകരണം വ്യക്തമാക്കുന്നതെന്ന് വോഡഫോൺ ഇന്ത്യ ചീഫ് എൻറർപ്രൈസ് ബിസിനസ് ഓഫിസർ അരവിന്ദ് നേവാറ്റിയ പറഞ്ഞു.

ബിസിനസ്, ഡിജിറ്റൽ ഫിനാൻസ് സംബന്ധിച്ച നിരവധി സേവനങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭ്യമാക്കുന്നതെന്ന് പേയു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനിർബൻ മുഖർജി പറഞ്ഞു.

പ്രതിവർഷം 65,280 രൂപ മൂല്യമുള്ള നേട്ടങ്ങൾ ലഭ്യമാക്കുന്ന ബിസിനസ് പ്ലസ് പ്ലാൻ വെറും 349 രൂപയ്ക്ക് വി ലഭ്യമാക്കിയിട്ടുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.