- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ അവരുടെ സ്വപ്ന ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് വി തൊഴിൽ പ്ലാറ്റ്ഫോമായ അപ്നയുമായി സഹകരിച്ച് സ്ത്രീകൾക്ക് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു.
വി ആപ്പിലെ വി ജോബ്സ് ആൻഡ് എജ്യൂക്കേഷൻ പ്ലാറ്റ്ഫോമിൽ അധ്യാപകർ, ടെലികോളർമാർ, റിസപ്ഷനിസ്റ്റുകൾ തുടങ്ങി ആയിരക്കണക്കിന് പാർട്ട്ടൈം, വർക്ക് ഫ്രം ഹോം വരെയുള്ള അവസരങ്ങൾക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാൻ സാധിക്കും.
അപ്നയുമായി സഹകരിച്ച് വി ടെലി കോളർ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 5000 രൂപ ഡിസ്കൗണ്ടോടെ പ്ലേസ്മെൻറ് ഉറപ്പ് നൽകുന്ന പരിശീലന പരിപാടിയും ലഭ്യമാണ്.
ഇതിൻറെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം വർധിപ്പിക്കുന്നതിന് പ്രമുഖ ഇംഗ്ലീഷ് പഠന പ്ലാറ്റ്ഫോമായ എൻഗുരുവുമായി സഹകരിച്ച് വിദഗ്ധരുടെ അൺലിമിറ്റഡ് ഇൻററാക്ടീവ് ലൈവ് ഇംഗ്ലീഷ് കോഴ്സുകൾ വി 50 ശതമാനം കിഴിവ് ലഭ്യമാക്കും. സ്ത്രീകളുടെ പ്രൊഫഷണൽ കഴിവുകൾ വളർത്താൻ സഹായിക്കുന്നതിന് അപ്ന, എൻഗുരു എന്നിവരുടെ സഹകരണത്തോടെ കരിയർ കൗൺസിലിങ്ങുകളും വെബിനാറുകളും വി സംഘടിപ്പിക്കും.
ഈ ഓഫറുകൾ ഈ മാസം 14 വരെ വി ആപ്പിൽ (ജോബ്സ് ആൻഡ് എജ്യൂക്കേഷൻ) ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.