- Trending Now:
കൊച്ചി: പ്രകൃതി ദുരന്തത്തെ തുടർന്ന് വയനാട്ടിലെ ജനങ്ങൾക്ക് പിന്തുണയുമായി കേരളത്തിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി. ഇതിൻറെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമായി ഏഴ് ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈൽ ഡാറ്റ സൗജന്യമായി വി ലഭ്യമാക്കി. അധിക ഡാറ്റ ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ആകും.
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ പേയ്മെൻറിൻറെ അവസാന തീയതി 10 ദിവസത്തേക്ക് നീട്ടി നൽകി.
വയനാട്ടിൽ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമഗ്രികൾ ശേഖരിക്കുന്നതിനായുള്ള സൗകര്യങ്ങൾ കേരളത്തിലെ എല്ലാ വി സ്റ്റോറുകളിലും ലഭ്യമാക്കി. ഏതൊരാൾക്കും അവരുടെ അടുത്തുള്ള വി സ്റ്റോറിൽ ദുരിതാശ്വാസ സാമഗ്രികൾ സംഭാവന ചെയ്യാം.
വയനാട്ടിലെ ജനങ്ങളെ അവരുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായിക്കാനായി ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിലെ 17 സൈറ്റുകൾ ഉൾപ്പെടെ ജില്ലയിലെ 263 സൈറ്റുകളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഈ സൈറ്റുകൾ ഒപ്റ്റിമൽ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവയുടെ ശേഷിയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വി കേരള, തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് ഹെഡ് ആർ. എസ്. ശാന്താറാം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.