- Trending Now:
കൊച്ചി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മുൻനിര ടെലികോം സേവനദാതാവായ വി പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ആനുകൂല്യങ്ങൾ ആഗസ്റ്റ് 28 വരെ ലഭിക്കും. അർധവാർഷിക, വാർഷിക പാക്കുകൾക്കായി റീചാർജു ചെയ്യുന്നവർക്കാണ് അധിക ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും ലഭിക്കുക. പ്രതിദിന പരിധിക്ക് പുറമെ 30 ജിബി മുതൽ 50 ജിബി വരെയാകും അധിക ഡാറ്റ ലഭിക്കുക. അർധ വാർഷിക പാക്കിന് 45 ദിവസവും വാർഷിക പാക്കിന് 90 ദിവസവുമായിരിക്കും ഈ അധിക ഡാറ്റയുടെ കാലാവധി. വാർഷിക പാക്കിനോടൊപ്പം ഡിസ്നി ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ പോലുള്ള ഒടിടികളുടെ ഒരു വർഷ സബ്സ്ക്രിപ്ഷൻ അധിക ചെലവില്ലാതെ ലഭിക്കുകയും ചെയ്യും. വീ ആപ്പ് വഴി 3499 രൂപ, 3699 രൂപ 3799 രൂപ എന്നിവയുടെ വാർഷിക റീചാർജുകൾ നടത്തുന്നവർക്ക് 50 രൂപ, 75 രൂപ, 100 രൂപ എന്നിങ്ങനെയുള്ള ഇളവുകളും ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഗിഫ്റ്റ് കാർഡുകളും നേടാൻ അവസരമുണ്ട്.
മികച്ച ഓഫറുകളുമായി ക്രോമയുടെ ഇൻഡിപെൻഡൻസ് സെയിൽ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.