Sections

വി എക്‌സ്‌ക്ലൂസീവ് സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു

Sunday, Aug 13, 2023
Reported By Admin
VI

കൊച്ചി: മുൻനിര ടെലികോം സേവനദാതാവായ വി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കായി ആഗസ്റ്റ് 12 മുതൽ 18 വരെ ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വി ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ നേടാം. ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും.

199 രൂപയ്ക്ക് മുകളിലുള്ള എല്ലാ അൺലിമിറ്റഡ് ഡാറ്റാ റീചാർജുകളിലും 50ജിബി വരെ അധിക ഡാറ്റ ആനുകൂല്യം ഉറപ്പുനൽകുന്നു. 1449 രൂപ, 3099 രൂപ റീചാർജ് പായ്ക്കുകളിൽ 50 രൂപയും 75 രൂപയും വീതം തൽക്ഷണ ഇളവ് ലഭിക്കും.

വി ആപ്പിൽ മാത്രമായി സ്പിൻ ദി വീൽ മൽസരവും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലേയും വിജയിക്ക് 3099 രൂപയുടെ കോംപ്ലിമെൻററി റീചാർജ് പായ്ക്ക് ഒരു വർഷ കാലാവധിയോടെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ടാകും.

ഈ ഓഫറുകൾ വി ആപ്പിൽ മാത്രമേ ലഭ്യമാകൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.