- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഇന്ത്യ (വി) അന്താരാഷ്ട തലത്തിൽ പ്രശസ്തരായ പാരീസ് ആസ്ഥാനമായ ഇ-സ്പോർട്ട്സ് സ്ഥാപനം ടീം വൈറ്റാലിറ്റിയുമായി ദീർഘകാല സഹകരണത്തിൽ ഏർപ്പെടും. ഇന്ത്യയിലെ ഇ-സ്പോർട്ട്സ് സംവിധാനം ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ നീക്കം. രാജ്യത്തെ ഇ-സ്പോർട്ട്സ് 2027-ഓടെ 140 ദശലക്ഷം ഡോളറിലെത്തും വിധം വളരുമെന്നു കണക്കാക്കുന്ന സാഹചര്യത്തിൽ ഈ സഹകരണത്തിന് വലിയ പ്രാധാന്യമാണുള്ളത്.
രണ്ടു ബ്രാൻഡുകളുടെ സഹകരണം ഇ-സ്പോർട്ട്സ് രംഗത്ത് ആരാധകർക്കും ഗെയിമിങ് പ്രേമികൾക്കും അവസരങ്ങൾ തുറന്നു നൽകും. ബ്രാൻഡ് സ്പോൺസർഷിപ്പ്, കണ്ടൻറ് സഹകരണം, ഗെയിമിങ് ഈവൻറുകൾ തുടങ്ങി ഇതിനു മുൻപില്ലാതിരുന്ന നിരവധി അവസരങ്ങളാവും ഇത്തരത്തിലുള്ള ആദ്യമായ ഈ സഹകരണം വഴി ലഭ്യമാകുക. വി ഉപഭോക്താക്കൾക്ക് ഇ-സ്പോർട്ട്സിൽ പങ്കെടുക്കാനും ടീം വൈറ്റാലിറ്റിയുടെ ജനപ്രിയ ടൂർണമെൻറുകളിലും ടീമുകളിലും പങ്കാളികളാകാനുള്ള പ്രത്യേക അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
തങ്ങൾ എപ്പോഴും പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലയാണ് ഗെയിമിങെന്നും മൊബൈൽ ഗെയിമിങ് രംഗത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ മാറ്റങ്ങളാണു തങ്ങൾ വരുത്തിയതെന്നും വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.