- Trending Now:
തൃശ്ശൂർ: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആർ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വി ഇക്കുറി തൃശ്ശൂർ പൂരത്തിനും കേരള പോലീസുമായി സഹകരിച്ച് പൂരത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ക്യൂആർ കോഡ് ബാൻഡ് പുറത്തിറക്കി.
തൃശ്ശൂർ കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ല പോലീസ് മേധാവി അങ്കിത് അശോകൻ ഐപിഎസ് വി ക്യൂആർ കോഡ് ബാൻഡ് പ്രകാശനം ചെയ്തു. വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ എസ് ശാന്താറാം, വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ കേരള സർക്കിൾ ഓപ്പറേഷൻസ് ഹെഡും വൈസ് പ്രസിഡൻറുമായ ബിനു ജോസ്, വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ തൃശ്ശൂർ സോണൽ മാനേജർ സുബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദശലക്ഷക്കണക്കിന് പൂരപ്രേമികൾ തടിച്ചു കൂടുന്ന തേക്കിൻകാട് മൈതാനിയിലെ തൃശ്ശൂർ പൂരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ്. ഈ തിരക്കിനിടെ കുട്ടികൾ മാതാപിതാക്കളിൽ നിന്നും വേർപെടുന്നതും പോലീസ് അവരെ കണ്ടെത്താൻ കഷ്ടപ്പെടുന്നതും പതിവ് കാഴ്ചയാണ്. പൂരം പോലെയുള്ള വലിയ പരിപാടികളിലെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വി കേരള പോലീസുമായി ചേർന്ന് ഈ നൂതന ക്യൂആർ കോഡ് സംവിധാനം അവതരിപ്പിച്ചത്.
ജീവിതം കൂടുതൽ മെച്ചപ്പെട്ടതും ഏളുപ്പവും ആക്കുന്നതിനായി സാങ്കേതിക വിദ്യയിലൂന്നിയുള്ള വിവിധ സേവനങ്ങളും മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നതിൽ വി എന്നും മുൻപന്തിയിലാണെന്ന് വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ എസ് ശാന്താറാം പറഞ്ഞു. ദശലക്ഷക്കണക്കിന് പൂരപ്രേമികൾ ഒത്തുചേരുന്ന തേക്കിൻകാട് മൈതാനിയിൽ നിരവധി കുട്ടികളെയാണ് കൂട്ടം തെറ്റി കാണാതാവുന്നത്. ?ബി സംവൺസ് വി? എന്ന കാമ്പയിനിലൂടെ സമൂഹത്തിൻറെ ഒത്തൊരുമയും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന വിയുടെ ക്യൂആർ കോഡ് സാങ്കേതിക വിദ്യ വലിയ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പോലീസിന് സഹായകരമാകും. കേരള പോലീസുമായി ചേർന്നുള്ള ഈ ഉദ്യമത്തിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ പ്രവൃത്തിയിൽ ഓരോ പൗരനും തങ്ങൾക്കൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ ഐപിഎസ് വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ എസ് ശാന്താറാം, വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ കേരള സർക്കിൾ ഓപ്പറേഷൻസ് ഹെഡും വൈസ് പ്രസിഡൻറുമായ ബിനു ജോസ്, വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ തൃശ്ശൂർ സോണൽ മാനേജർ സുബിൻ സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂർ കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് തൃശൂർ പൂരത്തിനായുള്ള വി ക്യൂആർ കോഡ് ബാൻഡുകൾ ഒദ്യോഗികമായി പുറത്തിറക്കി.
കഴിഞ്ഞ കുറെ വർഷങ്ങളായി പൂരത്തിനിടെ നേരിട്ടിരുന്ന ഒരു വലിയ വെല്ലുവിളിക്ക് പരിഹാരമെന്നോണം വിയുമായി ചേർന്ന് നൂതനമായ ഒരു സംവിധാനം പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്ന് ജില്ല പോലീസ് മേധാവി അങ്കിത് അശോകൻ ഐപിഎസ് പറഞ്ഞു. തിരക്കിനിടെ കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവരെ സുരക്ഷിതമായി കണ്ടെത്തുന്നതിലും വിയുടെ സുരക്ഷ ക്യൂആർ കോഡ് സാങ്കേതിക വിദ്യ കേരള പോലീസിന് വലിയ തോതിൽ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരനഗരിയിലെ വിയുടെ സ്റ്റാളിൽ എത്തി പേര് രജിസ്റ്റർ ചെയ്താൽ വി ക്യൂആർ കോഡ് ബാൻഡുകൾ ലഭിക്കും. കേരള പോലീസുമായി ചേർന്ന് 8086100100 എന്ന പൂരം ഹെൽപ്പ് ലൈൻ നമ്പറും വി പുറത്തിറക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.