- Trending Now:
കൊച്ചി: നിർമിത ബുദ്ധിയുടേയും മെഷ്യൻ ലേണിങ്ങിൻറേയും പിന്തുണയോടെ സ്പാം എസ്എംഎസുകൾ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാൻ മുൻനിര ടെലികോം സേവനദാതാക്കളായ വി സംവിധാനമൊരുക്കി. ഇങ്ങനെ കണ്ടെത്തുന്ന എസ്എംഎസുകൾ 'സ്പാം എന്നു സംശയിക്കുന്നു' എന്ന ടാഗുമായാവും ഉപഭോക്താക്കൾക്കു ലഭിക്കുക.
പരീക്ഷണ ഘട്ടം മുതൽ ഇതുവരെ 240 ലക്ഷം സ്പാം മെസേജുകൾ ഈ സംവിധാനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അനാവശ്യമായതും അപകടകരമായതുമായ മെസേജുകൾ തൽക്ഷണം കണ്ടെത്താനും കൈകാര്യം ചെയ്യാനും ഇത് വിയുടെ ഉപഭോക്താക്കളെ സഹായിക്കും.
കൂടുതൽ ഉപഭോക്താക്കൾ ഡിജിറ്റൽ ആശയവിനിമയ രംഗത്തേക്ക് എത്തുന്നതോടെ എസ്എംഎസ് അധിഷ്ഠിത സ്പാമുകൾ ഉയർത്താനിടയുള്ള അപകട സാധ്യതകളെ കുറിച്ചു തങ്ങൾ മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോൺ ഐഡിയ ചീഫ് ടെക്നിക്കൽ ഓഫിസർ ജഗ്ബീർ സിങ് പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് നിർമിത ബുദ്ധിയിലൂടെ സ്പാം കണ്ടെത്താനുള്ള ഈ നീക്കത്തിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.