Sections

ലക്ഷദ്വീപിൽ 4ജി അവതരിപ്പിച്ച് വി

Friday, Nov 08, 2024
Reported By Admin
Vi GIGAnet 4G network launch in Lakshadweep Islands for seamless connectivity

കൊച്ചി: കേരളത്തിലെ മുൻനിര മൊബൈൽ നെറ്റ്വർക്കായ വി ലക്ഷദ്വീപിലെ ദ്വീപുകളിൽ 4ജി നെറ്റ്വർക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാൻഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിർണായകമായ നീക്കമാണിത്.

ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തിൽ ഏറെ വരുന്ന ജനങ്ങളേയും സന്ദർശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തിൽ ഏറ്റവും ഫലപ്രദമായ 900 മെഗാഹെർട്സ് സ്പ്രെക്ട്രവും 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ് സ്പെക്ട്രവുമാണ് വി വിന്യസിച്ചിരിക്കുന്നത്.

ദേശീയത തലത്തിൽ വി നടത്തുന്ന വിപുലീകരണങ്ങളുടെ ഭാഗമായാണ് മൂന്ന് ബാൻഡ് സ്പെക്ട്രത്തിലായി വി ജിഗാനെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിലിലെ വിജയകരമായ എഫ്പിഒയ്ക്ക് ശേഷം പുതിയ മേഖലകളിലേക്ക് ശേഷി വിപുലീകരിക്കുകയും നിലവിലെ ശൃംഖല കൂടുതൽ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങൾ മികച്ചതാക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് വി നടത്തി വരുന്നത്.

ഇന്ത്യയുടെ വിദൂര മേഖലകളിൽ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ലക്ഷദ്വീപിൽ വി ജിഗാനെറ്റിൻറെ അവതരണമെന്ന് ലക്ഷദ്വീപിലെ ഉപഭോക്താക്കളെ വി ജിഗാനെറ്റ് ഉപയോഗപ്പെടുത്താൻ ക്ഷണിച്ചു കൊണ്ട് വോഡഫോൺ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ എസ് ശാന്താറാം പറഞ്ഞു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ശക്തമാണ്. കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ ശൃംഖല ലക്ഷദ്വീപിൽ ജിഗാനെറ്റ് അവതരിപ്പിക്കുന്നത് വഴി ആശയവിനിമയം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാഭ്യാസ, ബിസിനസ്, വളർച്ചാ അവസരങ്ങളും തുറന്നു കൊടുക്കുക കൂടി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ സ്ട്രീമിങ്, അതിവേഗത ഡൗൺലോഡിങ്, തടസങ്ങളില്ലാത്ത ഓൺലൈൻ ഗെയിമിങ് തുടങ്ങിയവയ്ക്കും ഇതു സഹായകമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.