Sections

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയില്‍ മുന്നേറ്റം 

Saturday, Sep 03, 2022
Reported By admin
stock

6.2 കോടി രൂപയ്ക്ക് വാങ്ങിയതിനാലാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിവില ഉയര്‍ന്നത്


വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയില്‍ മുന്നേറ്റം. വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ നിര്‍മ്മാതാക്കളായ ഗട്ട്സ് ഇലക്ട്രോമെക്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26% ഓഹരികള്‍ 6.2 കോടി രൂപയ്ക്ക് വാങ്ങിയതിനാലാണ്
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിവില ഉയര്‍ന്നത്. ഏറ്റെടുക്കലിനുശേഷം, ഹൈദരാബാദ് ആസ്ഥാനമായുള്ള ഗട്ട്സ് ഇലക്ട്രോമെക്ക്  വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍, കറന്റ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ എന്നിവ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സാണ് ഈ  കമ്പനി ചെയ്യുന്നത്. 

231 രൂപയില്‍ വ്യാപാരം ആരംഭിച്ച വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 249 രൂപ വരെ ഉയര്‍ന്നിരുന്നു. യെസ് സെക്യൂരിറ്റീസും, ഷെയര്‍ഖാനും, ഐ സി ഐ സി ഐ സി ഐ ഡയറക്റ്റും വി ഗാര്‍ഡ് ഓഹരികള്‍ക്ക് 289 രൂപ വരെയെത്താമെന്ന്  'ബൈ' റേറ്റിങ്'  നല്‍കിയിട്ടുണ്ട്. വിവിധ മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ ഈ ഓഹരികളെ തങ്ങളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.