- Trending Now:
ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം.കേരളത്തില്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വലിയ ഡിമാന്റാണുള്ളത്.ഔഷധ ആവശ്യങ്ങള്‍ക്ക് വേണ്ടി രാമച്ചം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ജലസേചന സൗകര്യമൊരുക്കാം സബ്സിഡിയോടെ കൃഷിസിഞ്ചായി യോജന; അപേക്ഷ ക്ഷണിച്ചു
... Read More
സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കാന്‍ രാമച്ച തൈലം ഉപയോഗിക്കാറുണ്ട്.വേരില്‍ നിന്നെടുക്കുന്ന വാസനത്തൈലത്തിന് വേണ്ടിയാണ് പ്രധാനമായും രാമച്ചം കൃഷി ചെയ്യുന്നത്.ഔഷധ ഗുണത്തിലും മുന്നിലാണ് രാമച്ച തൈലം.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,തലവേദന,ഛര്‍ദ്ദി തുടങ്ങിയവയ്ക്ക് രാമച്ചം ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഇടവിളകൃഷി ചെയ്യാം ലാഭം കൊയ്യാം... ... Read More
ഒരു ദീര്‍ഘകാല വിളയാണ് രാമച്ചം.രാമച്ചത്തിന്റെ കട ശകലങ്ങളായി അടര്‍ത്തി നട്ടാണ് പ്രവര്‍ദ്ധനം നടത്തുന്നത്. ജൂണ്‍ - ജൂലൈ മാസങ്ങളിലാണ് ഇത് നടുവാന്‍ അനുയോജ്യം. നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ സെന്റിന് 20 കിലോ ജൈവവളം ചേര്‍ത്തു കൊടുക്കാം. വരമ്പുകളോ ഉയര്‍ത്തിയ തടങ്ങളോ നിര്‍മ്മിച്ചു ഒരു മീറ്ററില്‍ രണ്ടുവരി എന്ന ക്രമത്തില്‍ നടണം. അടിവളം നടീല്‍ സമയത്ത് തന്നെ ചേര്‍ക്കണം.അതിശക്തമായ വേരുപടം ഉള്ളതിനാല്‍ പണ്ട് കാലം തൊട്ടെ ഇവ കേരളത്തില്‍ മണ്ണൊലിപ്പ് തടയുന്നതിനായി വെച്ചുപിടിപ്പിച്ചിരുന്നു.
അടുത്ത മാസം മുതല്‍ മികച്ച വരുമാനം നേടാവുന്ന കൃഷിരീതി... Read More
നിലമ്പൂര്‍ എന്ന ഇനമാണ് കേരളത്തില്‍ കൃഷിക്ക് അനുയോജ്യം. ഒരു ഹെക്ടറില്‍ നിന്ന് വേര് 5 ടണ്‍ ലഭ്യമാകും. ശാഖകള്‍ ഇല്ലാത്ത വേരുകളും വീതികൂടിയ ഇലയും ആണ് പ്രത്യേകത.ഹെക്ടര്‍ ഒന്നിന് 5 ടണ്‍ വരെ വേരും അത് വാറ്റിയെടുക്കുമ്പോള്‍ 30 കിലോഗ്രാം തൈലവും ലഭിക്കുന്നു.
50 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ തേനീച്ച കൃഷി തുടങ്ങാം
... Read More
ഒരു സെന്റിന് 500 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 150 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതില്‍ വളം നല്‍കണം.അമ്ലാംശം കൂടുതലുള്ള മണ്ണില്‍ വള പ്രയോഗത്തിന് രണ്ടാഴ്ച മുന്‍പ് ഒന്നു മുതല്‍ മൂന്ന് കിലോ കുമ്മായം ചേര്‍ത്ത് കൊടുക്കാം. നടന്ന സമയത്ത് 20 കിലോ ജൈവവളം ചേര്‍ത്ത് നല്‍കണം. കൃഷിയില്‍ കള നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. വിളവെടുപ്പിന് മുന്‍പുതന്നെ കളനിയന്ത്രണം നടത്തുക. കള നീക്കം ചെയ്തതിനുശേഷം മണ്ണിട്ട് നല്‍കാം.
നഷ്ടപ്രതാപം വീണ്ടെടുത്ത് കേരളത്തില്‍ തേനീച്ചകൃഷി
... Read More
ആദ്യവര്‍ഷം 30 സെ.മീ ഉയരത്തില്‍ വരുമ്പോഴും രണ്ടാംവര്‍ഷം 20 സെ.മീ ഉയരുമ്പോഴും മുളകള്‍ മുറിച്ച് കളയണം. ജൂലൈ മാസം നട്ടാല്‍ 18 മാസങ്ങള്‍ക്കുശേഷം വിളവെടുക്കാം. വരണ്ട കാലാവസ്ഥയില്‍ അതായത് വിളവെടുക്കാം.വേരുകള്‍ കഴുകി വൃത്തിയാക്കി വിപണനം നടത്തുകയോ 5 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചു മാറ്റി തൈലമെടുക്കുകയോ ചെയ്യാവുന്നതാണ്.
ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പോലും വിപണനം ചെറിയ തോതില്‍ നടത്താന്‍ സാധിക്കും.അങ്ങാടിക്കടകളിലേക്ക് നേരിട്ട് എത്തിക്കാം.അതുപോലെ സോപ്പ് പോലുള്ള ആയൂര്‍വേദ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലേക്കും വലിയ അളവില്‍ എത്തിച്ചു നല്‍കാം.
Story highlights: They are in high demand as Vetiver is used for medicinal purposes. Learn more about its cultivation methods
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.