Sections

വെൻറീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഐപിഒ ഡിസംബർ 20 മുതൽ

Wednesday, Dec 18, 2024
Reported By Admin
Vervent Hospitality Limited IPO Price Band and Subscription Dates

കൊച്ചി: വെൻറീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിൻറെ (മുമ്പ് ഐസിസി റീൽറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ഡിസംബർ 20 മുതൽ 24 വരെ നടക്കും. 1600 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610 രൂപ മുതൽ 643 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 23ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.