Sections

കരാറുകൾ വിളിക്കുന്നു 

Wednesday, Dec 28, 2022
Reported By MANU KILIMANOOR

1200 സിസിക്ക് മുകളിലുള്ള ടാക്സി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു


കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് സെമിനാർ ഹാളിന്റെ സീലിങ് അറ്റകുറ്റപ്പണിക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി ഒമ്പതിന് ഉച്ചക്ക് 12.30വരെ സ്വീകരിക്കും.കണ്ണൂർ ഗവ. എൻജിനിയർ കോളേജിൽ ഇൻഡോർ കോർട്ട് പരിസരത്ത് ഹാൻഡ്ബോൾ കോർട്ട് നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 11ന് ഉച്ചക്ക് 12.30വരെ സ്വീകരിക്കും. ഫോൺ: 0497 2780226

കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി ജില്ലാ യൂണിറ്റിന്റെ ആവശ്യത്തിനായി പ്രതിമാസ വാടകയ്ക്ക് ഓടുന്നതിന് താത്പര്യമുള്ള 1200 സിസിക്ക് മുകളിലുള്ള ടാക്സി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ ജനുവരി അഞ്ചിനകം ജില്ലാ വികസന കമ്മീഷണർക്ക് തപാൽ മുഖേന സമർപ്പിക്കണം. ഫോൺ: 9447268452, 0483 562491, 7907267874.

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 90 അങ്കണവാടികളിലേക്കും ഒരു മിനി അങ്കണവാടിക്കും, 2022-23 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്, താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് പന്തളം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പന്തളം ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0473 4 292 620.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.