Sections

സമൂഹ മാധ്യമങ്ങളിലെ വാർത്തകളെ സമീപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Sep 03, 2024
Reported By Soumya
Verifying news accuracy on social media.

നിങ്ങൾക്ക് കിട്ടുന്ന വാർത്തകൾ ഒക്കെ ശരിയാണോ എന്ന് അന്വേഷിക്കുക. പല വാർത്തകളും സോഷ്യൽ മീഡിയ വഴിയും മറ്റ് ന്യൂസുകൾ ചാനലുകൾ വഴി കിട്ടാറുണ്ട്. ഈ വാർത്തകളൊക്കെ ശരിയാണോ എന്ന് പരിശോധിക്കാനുള്ള ഒരു മനസ്സ് നിങ്ങളിൽ ഉണ്ടാകണം. പലപ്പോഴും തെറ്റായ ഈ വാർത്തകളിൽ നിന്നും പല കാര്യങ്ങളും വിശ്വസിക്കാറുണ്ട്. ഒരു വിവരത്തിന്റെ കൃത്യത എന്താണെന്ന് അറിഞ്ഞതിനുശേഷം മാത്രമാണ് പ്രതികരിക്കേണ്ടത്. അതിനുപകരം കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയർ എടുക്കുന്ന രീതി കൂടികൂടി വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ആധുനിക സമൂഹത്തിലുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. അതിനുപകരം ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് റിയാക്ട് ചെയ്യുന്നതിന് പകരം വളരെ ശ്രദ്ധിച്ച് ഈ വാർത്ത ശരിയാണോ തെറ്റാണോ എന്ന് അറിഞ്ഞതിനുശേഷമാണ് അതിനെതിരെ പ്രതികരിക്കേണ്ടത്. സമൂഹമാധ്യമങ്ങളിലെ വാർത്തകൾ ഏതുതരത്തിൽ എടുക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

  • സമൂഹമാധ്യമങ്ങളിൽ വരുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. ഇത്തരത്തിലുള്ള വാർത്തകൾ അറിഞ്ഞ ഉടനെ അതിനെതിരെ പ്രതികരിക്കാൻ വേണ്ടി നിൽക്കരുത്.
  • സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള പോസ്റ്റുകൾ നിങ്ങൾ ഷെയർ ചെയ്യുകയോ അതിനെ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നതാണ് രണ്ടാമത്തെ കാര്യം. ഒരു വാർത്ത കേട്ട ഉടനെ അതിനെ പ്രചരിപ്പിക്കുന്നത് സൈബർ കുറ്റമാണെന്ന് എല്ലാവർക്കും അറിയാമായിരിക്കും പക്ഷേ പെട്ടെന്ന് വികാരപരവശനായി ഒരു വാർത്ത കേട്ട് ഉടൻ തന്നെ ഷെയർ ബട്ടൺ അമർത്തുകയും അത് വളരെ വേഗത്തിൽ പലരിലേക്ക് എത്തുകയും സൈബർ കുറ്റങ്ങളിൽ കൊണ്ടെത്തിക്കാൻ ഇടയാക്കും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം വാർത്തകൾ ഷെയർ ചെയ്യേണ്ടത്.
  • ഒരു വാർത്ത അല്ലെങ്കിൽ നെഗറ്റീവായ കാര്യം കേട്ട ഉടനെ പ്രതികരിക്കാതിരിക്കുക. അല്പസമയം ആലോചിക്കുക ലോജിക്കലി ചിന്തിക്കുക ഇത് ശരിയാകാൻ സാധ്യതയുണ്ടോ എന്നുള്ള കാര്യം. ശരിയായ സോഴ്സ് അറിഞ്ഞതിനുശേഷം ആണ് കാര്യങ്ങൾ വിശ്വസിക്കേണ്ടത്.ഇന്നത്തെ എഐ കാലഘട്ടത്തിൽ 10 വർഷം മുമ്പുള്ള ലോകമല്ല ഇപ്പോഴത്തെത് ഒരാൾ പറയാത്ത കാര്യങ്ങൾ അയാൾ പറഞ്ഞതാണ് എന്ന തരത്തിൽ വരെ കൊണ്ടെത്തിക്കാൻ സാധിക്കും.
  • ഇന്ന് എന്തൊക്കെ നിയമ സംവിധാനങ്ങളും ഉണ്ടെങ്കിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു അവസ്ഥയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. നിയമങ്ങൾ ഒരു ഭാഗത്തുണ്ടെങ്കിലും വ്യാജ വാർത്തകൾക്ക് ഒരു കുറവുമില്ല. പല ദുഷ്ട ശക്തികളും ഇതിന് പുറകിൽ പ്രവർത്തിക്കുന്നുണ്ട് ഇത് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമായാണ്. ഇത്തരക്കാരുടെ പ്രവർത്തികളിൽ വീണുപോകാതെ ഇരിക്കുക.
  • ജാതിമതം രാഷ്ട്രീയ ഇവ ചേർന്നുള്ള പോസ്റ്റുകളാണ്ഉണ്ടാകാറുള്ളത്.നിങ്ങൾ എപ്പോഴും നോക്കുന്നതും ചിന്തിക്കുന്നതുമായി റിലേറ്റഡ് ആയിട്ടുള്ള പോസ്റ്റുകൾ ആയിരിക്കും എപ്പോഴും വന്നുകൊണ്ടിരിക്കുക. നല്ല കാര്യങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നല്ലത് വന്നുകൊണ്ടിരിക്കും. യൂട്യൂബിൽ ശ്രദ്ധിച്ചാൽ ഇത് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ നിങ്ങളുടെ അന്വേഷണങ്ങൾ നല്ലതിലേക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കുക കാര്യങ്ങൾ കണ്ട് അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന ഒരാളാണെങ്കിൽ അത്തരത്തിലുള്ള പോസ്റ്റുകൾ ആയിരിക്കും നിങ്ങൾക്ക് വീണ്ടും വന്നു കൊണ്ടിരിക്കുക.
  • നിങ്ങളുടെ അഭിപ്രായം അല്ലെങ്കിൽ കമന്റുകൾ രേഖപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ കമന്റുകളും അഭിപ്രായങ്ങളും എത്ര കാലം കഴിഞ്ഞാലും അവിടെത്തന്നെ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾ സത്യസന്ധതയുള്ളതും നിലവാരം ഉള്ളതും ആണെന്ന് ഉറപ്പ് നിങ്ങൾക്ക് ഉണ്ടാകണം. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നതുപോലെ എല്ലാ വാർത്തകളും ശരിയാണ് എന്ന് കരുതി അഭിപ്രായങ്ങൾ രേഖപ്പെടുത്താതെ വളരെ ശ്രദ്ധിച്ചു മാത്രം പ്രവർത്തിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.