- Trending Now:
പായസം ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാര്‍ക്ക് പായസം എന്നത് ഏതൊരു വിശേഷ ദിവസങ്ങളിലും പങ്ക് വെയ്ക്കാനുള്ള മധുരമാണ്. പ്രേമേഹം ഉള്ളവര്‍ പോലും വിശേഷ ദിവസങ്ങളില്‍ പായസം ഉണ്ടെങ്കില്‍ രോഗം ഒക്കെ അങ്ങ് മറക്കും. സദ്യക്ക് 2 തൊട്ട് 5 കൂട്ടം പായസം വരെ വിളമ്പുന്നവരും കഴിക്കുന്നവരുമാണ് മലയാളികള്‍.
അതൊക്കെ വിശേഷ ദിവസങ്ങളിലെ കാര്യം. എന്നാല്‍ എന്നും പായസം കിട്ടുന്ന ഒരിടമുണ്ട് തിരുവന്തപുരത്ത്. മഹേഷ് ശിവരാമന്റെ അംബീസ് കിച്ചണ്‍. തിരുവനന്തപുരത്തുകാര്‍ക്ക് ഇപ്പോള്‍ പായസം എന്ന് പറഞ്ഞാല്‍ അംബീസ് കിച്ചണിലെ പായസമാണ്. ദിവസവും രണ്ട് കൂട്ടം പായസം അംബീസ് കിച്ചണില്‍ ലഭിക്കും. ഓരോ ദിവസവും വ്യത്യസ്തമായ പായസമായിരിക്കും. പാല്‍പ്പായസവും നെയ്ബോളിയുമാണ് ഇവിടുത്തെ താരം. തിരുവന്തപുരത്തുകാര്‍ക്ക് പാല്‍പ്പായസവും ബോളിയും എന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. ഇവിടേക്ക് പാല്‍പായസത്തിന് ബദലായി മഹേഷ് പാലട പ്രഥമന്‍ അവതരിപ്പിച്ചു. 25 വര്‍ഷത്തോളം പാചക ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്ന മഹേഷ് അവിടെ പാല്‍പായസത്തെ കഴിഞ്ഞും ഡിമാന്‍ഡ് പാലടയ്ക്കാണ്. അത് കൊണ്ടാണ് തിരുവനന്തപുരത്തും പാലട അവതരിപ്പിച്ചത്.
ആദ്യം വല്യ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ക്രമേണ ആളുകള്‍ പാലടയേയും സ്വീകരിച്ചു. ഇന്ന് ആഴ്ചയിലെ 2 ദിവസം പാലടപ്രഥമന്‍ അംബീസ് കിച്ചണില്‍ ലഭ്യമാണ്. പായസത്തിനാണ് പ്രശസ്തമെങ്കിലും നിരവധി മധുര പലഹാരങ്ങളും കറികളും അച്ചാറുകളും ഇവിടെ ലഭ്യമാണ്. കൂടാതെ വീട്ടില്‍ നിര്‍മിക്കുന്ന കൊണ്ടാട്ടങ്ങള്‍, കറി പൊടികള്‍, പരമ്പരാഗത കൂട്ടുകളും പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. അംബീസ് കിച്ചണിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മഹേഷ് ശിവരാമന്‍ 'Venture Adventure'ല്‍ പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.