Sections

കാൽ കഴപ്പ്, കാൽ കടച്ചിൽ: കാരണങ്ങളും പ്രതിവിധികളും

Sunday, Jul 07, 2024
Reported By Soumya
Venous Incompetence

പലപ്പോഴും പലരും പറയുന്ന പ്രശ്നമാണ് കാൽ കഴപ്പ്, കാൽ കടച്ചിൽ എന്നിവ. പ്രധാനമായും സ്ത്രീകൾക്കാണ് ഈ പ്രശ്നമുണ്ടാകാറ്. ഇതിന് കാരണങ്ങൾ പലതുമുണ്ട്. ഭൂമിയ്ക്ക് സമാന്തരമായാണ് എല്ലാ ജീവികളും ചലിക്കുന്നത്. എന്നാൽ, ഭൂമിയ്ക്ക് ലംബമായി നടക്കുന്നവർ മനുഷ്യർ മാത്രമാണ്. നമ്മുടെ ഹൃദയത്തിൽ രക്തം പമ്പ് ചെയ്യുമ്പോൾ ശുദ്ധ രക്തം അർട്ടെറിയിലൂടെ അവയവങ്ങളിൽ എത്തും. ദുഷിച്ച രക്തം വെയിനുകളിലൂടെ തിരികെ ഹൃദയത്തിലെത്തും. താഴെ ഭാഗത്തു നിന്നുള്ള രക്തം ഒരു വാൽവിലൂടെയാണ് ഹൃദയത്തിലെത്തുന്നത്. ഈ വാൽവ് തുറക്കുകയും അടയുകയും ചെയ്യുന്നതാണ്. ഇത് ദുർബലമാകുന്നതാണ് കാലിലെ കഴച്ചിലിന് കാരണമാകുന്നത്. വീനസ് ഇൻകോംപിറ്റൻസ് എന്ന് ഇതിനെ വിശേഷിപ്പിയ്ക്കാം. വീനസ് റിഫ്ളക്സ് എന്നു ഇതറിയപ്പെടുന്നു. ഈ അവസ്ഥ മുൻപോട്ടാകുമ്പോഴാണ് വെരിക്കോസ് വെയിൻ പോലുള്ള ഉണ്ടാകുന്നത്. ഇത് ഒരു രോഗമല്ല, അവസ്ഥയാണ്. അതായത് നമ്മുടെ ജീവിതശൈലികൾ കാരണമുണ്ടാകുന്ന ഒന്നാണിത്.

  • പുകവലിക്കാരിലും പ്രമേഹക്കാരിലും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉള്ളവരിലും പെട്ടെന്നുണ്ടാകുന്ന കാല് വേദനയും ശരീര താപനിലയിൽ ഉണ്ടാകുന്ന കുറവും രക്തധമനിയിലെ ബ്ലോക്കിന്റെ ലക്ഷണമാകാം.
  • ഇത്തരം കാൽകടച്ചിലിന് പ്രധാന കാരണം ഏറെ നേരം നിൽക്കുന്നതാണ്. ഇതിലൂടെ വാൽവ് ദുർബലമാകുന്നു. ഗർഭാവസ്ഥയിൽ ഇതുണ്ടാകും. ഈ അവസ്ഥയിൽ കുഞ്ഞ് യൂട്രസിൽ ഇരിയ്ക്കുന്ന അവസ്ഥയിൽ കാലിലെ ഞരമ്പുകളിൽ മർദമേൽക്കുന്നു. ഇതിലൂടെ ഈ വാൽവ് പ്രശ്നവും, കാൽ കടച്ചിലുമുണ്ടാകം. കൂടുതൽ നിൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഇതുണ്ടാകാം.
  • നീണ്ട സമയം നിൽക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ ഇരിയ്ക്കാൻ ശ്രമിയ്ക്കുക. ഇതു പോലെ തന്നെ കംപ്രഷൻ ബാൻഡേഡുകൾ ഉപയോഗിയ്ക്കുക. പ്രത്യേകിച്ചും നിൽക്കുന്ന, വേദനയുളള സമയത്ത്. ഇത് ഇലാസ്റ്റിക്കോ നോൺ ഇലാസ്റ്റിക്കോ ഉപയോഗിയ്ക്കാം. സ്റ്റോക്കിൻസ് പോലുള്ള ആയാലും മതി. ഇത് രാത്രിയിൽ ഉപയോഗിയ്ക്കരുത്. കാരണം ഇറുകിക്കിടക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും.
  • കിടക്കുന്ന സമയത്ത് കട്ടിലിന്റെ കാൽഭാഗം ഉയർത്തി വയ്ക്കുന്നത് നല്ലതാണ്. തടിയോ ഇഷ്ടികയോ വച്ച് ഉയർത്തി വച്ചാൽ മതിയാകും. അല്ലെങ്കിൽ തലയിണ കാൽഭാഗത്തു വയ്ക്കാം. കാൽ ഉയർത്തി വയ്ക്കുന്നത് ഗുണം നൽകുമെന്നു പറയും.
  • വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാണ്. കൂടുതൽ കാൽ കഴപ്പുണ്ടെങ്കിൽ ക്രേപ് ബാൻഡേജ് കെട്ടാം. താഴെ നിന്നും മുകളിലേയ്ക്ക് കെട്ടാം. അതല്ലെങ്കിൽ ട്യൂബുലാർ ബാൻഡേജ് ഉപയോഗിയ്ക്കാം. പകൽ സമയത്തേ കെട്ടാവൂ. തുടർച്ചയായി വേദനയെങ്കിൽ തുടർച്ചയായി ഇതു കെട്ടുക.
  • ഇരിയ്ക്കുമ്പോൾ കാൽ ഉയർത്തി വയ്ക്കുക. നമ്മുടെ ഇടുപ്പിനേക്കാൾ ഉയർന്ന അവസ്ഥയിൽ കാൽ ഉയർത്തി വയ്ക്കാം. അതായത് മുകളിൽ നിന്നും താഴേക്ക് രക്തം പ്രവഹിയ്ക്കുന്ന രീതിയിൽ.
  • കാലിലെ രക്തക്കുഴലുകൾ വികസിയ്ക്കാൻ സഹായിക്കുന്ന സുഷുമ്നാ നാഡിയിലെ ഗാംഗ്ലിയോൺ അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ കാൽ വയറിലേയ്ക്കു ചേരുന്ന ഭാഗത്ത് അടിവയറ്റിൽ ചൂടു വയ്ക്കുക. ഇതു പോലെ തുടയുടെ മുൻവശത്തും ചെയ്യുക. അടിവയറിലും തുടയുടെ മുൻവശത്തുമാണ് വയ്ക്കേണ്ടത്. അല്ലാതെ വേദന തോന്നുന്ന ഭാഗത്തല്ല.
  • ഒരു കേസരയിൽ ഇരുന്ന് ഒരു കാൽ നീട്ടുക. പാദം മുകളിലേയ്ക്കാക്കുക. അൽപനേരം വച്ച ശേഷം താഴെ വയ്ക്കാം. അടുത്ത കാലും ഇതു പോലെ ചെയ്യാം. ഒരു കസേരയിൽ പിടിച്ചു നിന്ന് രണ്ട് ഉപ്പുറ്റിയും ഉയർത്തി നിൽക്കാം. ഇത് അഞ്ചു മിനിറ്റു നേരം ഇതേ രീതിയിൽ പിടിയ്ക്കാം. ഇതു പോലെ നിവർന്നു കിടന്ന് കാൽ തലയിണയിൽ ഉയർത്തി വയ്ക്കുക. അൽപനേരം കഴിഞ്ഞ് കാല് താഴേയ്ക്കാക്കി വയ്ക്കുക. കാലിന്റെ പാദം വട്ടം കറക്കാം. ഇതു പോലെ നിവർന്നു കിടന്ന് വീണ്ടും പാദം ചലിപ്പിയ്ക്കാം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.