Sections

വിനീർ എഞ്ചിനീയറിങ് ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, Jan 20, 2025
Reported By Admin
Veneer Engineering Ltd Submits DRHP for IPO to SEBI

കൊച്ചി: വൈവിധ്യമാർന്ന വ്യവസായങ്ങൾക്കും ആപ്ലിക്കേഷനുകൾക്കുമായി പ്രത്യേകവും നിർണായകവും ഭാരമേറിയതും കൃത്യതയുള്ളതും മെഷീൻ ചെയ്തതുമായ ഘടകങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംയോജിത എഞ്ചിനീയറിങ് സൊല്യൂഷൻസ് കമ്പനിയായ വിനീർ എഞ്ചിനീയറി ങ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

ഓഹരി ഒന്നിന് രണ്ട് രൂപ വീതം മുഖവിലയുള്ള 53,300,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാൻറോമാത്ത് ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഓഫറിൻറെ രജിസ്ട്രാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.