- Trending Now:
കേരളത്തില്‍ ഇന്ധനത്തിനും സ്വര്‍ണ്ണത്തിനും പുറമെ പച്ചക്കറി വിലയും കുതിക്കുന്നു.പൊതു വിപണിയില്‍ പച്ചക്കറി ഇനങ്ങളില്‍ പലതും വില 100 കടന്നു.കത്തിരി,പയര്‍,അമരയ്ക്ക,ബീന്‍സ്,തക്കാളി പോലുള്ളവയ്ക്കാണ് തീപിടിച്ച വില.ഇതോടെ സാധാരണക്കാരായ പൊതുജനങ്ങള്‍ നട്ടംതിരിഞ്ഞ അവസ്ഥയിലാണ്.
വര്‍ഷത്തിലെല്ലാ സീസണിലും ഫലം തരുന്ന കോവയ്ക്കയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 95 രൂപയായി വില ഉയര്‍ന്നു.വെണ്ടയ്ക്ക്,മുളക്,പാവയ്ക്ക എന്നിവയുടെ വിലയും 100നോട് അടുക്കുന്നു.ഹോര്‍ട്ടികള്‍ച്ചര്‍ വില്‍പ്പനശാലകളില്‍ മല്ലിയില കിലോയ്ക്ക് 100 രൂപയാണ്.
കൃഷി നശിച്ചാലും കര്ഷകന് തളരേണ്ടതില്ല; കൈപിടിക്കാന്‍ കേന്ദ്രത്തിന്റെ ഫസല്‍ ഭീമ യോജന... Read More
തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് മുഖേന പച്ചക്കറികള്‍ എത്തിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെയും വില്‍പ്പനശാലകള്‍ വഴി വില്‍ക്കുന്നതിനിടെയാണ് വില ഇങ്ങനെ കുതിച്ചുയരുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ദൗര്‍ലഭ്യവും അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങളുമാണ് ഇപ്പോഴത്തെ പച്ചക്കറി വിലവര്‍ധനവിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പച്ചക്കറി വില ഇത്തരത്തില്‍ ഉയരങ്ങളിലേക്ക് പോകുമ്പോഴും ശീതകാല പച്ചക്കറി കേന്ദ്രങ്ങളില്‍ പോലും വില പ്രതീക്ഷിച്ചതിനടുത്ത് പോലും ലഭിക്കാതെ വലയുകയാണ് കര്‍ഷകര്‍.വട്ടവടയിലും കാന്തല്ലൂരിലും ഒക്കെ സമാന പ്രശ്‌നം നേരിടുന്നതായി മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു.
കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കര്‍ഷക അവകാശങ്ങള്‍... Read More
ഓണം കഴിഞ്ഞതിനു പിന്നാലെ മഴക്കടുത്തതോടെ ഭാഗീകമായി മാത്രം വിളവിറക്കിയ കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ തുച്ഛമായ വിലയാണ് ഇടനിലക്കാര്‍ നല്‍കുന്നത്.സര്‍ക്കാര്‍ സംഭരണകേന്ദ്രങ്ങളില്‍ കര്‍ഷകരില്‍ നിന്ന് നേപിട്ട് വാങ്ങിയതിനു പോലും കാര്യമായ തുക നല്‍കുന്നില്ലെന്ന ആക്ഷേപം ഉണ്ട്.
കര്‍ഷകര്‍ക്ക് സഹായം ഒപ്പം സ്വന്തം പോക്കറ്റും നിറയും; ഇത് കേരളത്തിന് പറ്റിയ സംരംഭം
... Read More
കേരളത്തില്‍ വിളവെടുത്ത കാരറ്റ്,കാബേജ്,ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കൊക്കെ 20 മുതല്‍ 25 രൂപവരെയാണ് ലഭിക്കുന്നത്.ഹോര്‍ട്ടികോര്‍പ്പ് വഴി വിള സംഭരിച്ചാലും ആ തുക കര്‍ഷകന്റെ കൈയ്യില്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം..ഓണത്തിന് മുമ്പ് സംഭരിച്ച പച്ചക്കറിയുടെ പണം കര്‍ഷകര്‍ക്ക് ഈ കഴിഞ്ഞ മാസത്തിലാണ് വിതരണം ചെയ്തത്.
വിപണിയില്‍ വില കുതിച്ചുയരുന്ന അവസരത്തില്‍ ഇതിന് ആനുപാതികമായ തുക കര്‍ഷകര്‍ക്ക് നല്‍കാതെ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കര്‍ഷകരെ കൊള്ളയടിക്കുന്നതായി ആക്ഷേപം ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.