- Trending Now:
ഹോർട്ടികോർപ്പിലും പച്ചക്കറികളുടെ വിലയിൽ അധിക മാറ്റം സംഭവിച്ചിട്ടില്ല
കേരളത്തിൽ കൈപൊള്ളിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. സാമ്പാറിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത തക്കാളിയും പച്ചമുളകും വിലയിൽ സെഞ്ച്വറിയടിച്ചു. കൊച്ചിയിൽ കിലോയ്ക്ക് 120 രൂപ വരെയാണ് ചില്ലറ വിപണിയിൽ പച്ചമുളകിന്റെ വില. ചെറിയ ഉള്ളിയ്ക്കും വില 100 കടന്നു. നിലവിൽ തക്കാളിയ്ക്ക് 115 രൂപയാണ് വില.
ശക്തമായ മഴയെ തുടർന്നുണ്ടായ കൃഷിനാശം മൂലം പച്ചക്കറി ഇറക്കുമതി കുറഞ്ഞു. ഇനിയും വിലക്കയറ്റം ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. ടോപ്പ് സ്‌കോർ നേടാനുള്ള ഓട്ടത്തിൽ നിന്ന് ഇഞ്ചി ഒരിഞ്ച് പിന്നോട്ടില്ല. കഴിഞ്ഞ ആഴ്ച വരെ 180 രൂപയായിരുന്ന ഇഞ്ചിയ്ക്ക് ഇപ്പോൾ വില 240 രൂപ. ഹോർട്ടികോർപ്പിലും പച്ചക്കറികളുടെ വിലയിൽ അധിക മാറ്റം സംഭവിച്ചിട്ടില്ല.
സാധാരണ നവംബർ-ഡിസംബർ മാസങ്ങളിൽ കൂടാറുള്ള പച്ചക്കറി വില നേരത്തെ തന്നെ ഉയരുകയാണ്. അതിവേഗമാണ് പച്ചക്കറി ഇനങ്ങളുടെ വില ഇരട്ടിയാകുന്നതും. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രധാന മാർക്കറ്റുകളിൽ ലോഡ് എത്തുന്നത് പതിവിലും കുറവാണ്. ഇഞ്ചി - 240, തക്കാളി -140, ബീൻസ് -100, മത്തൻ -40, മുളക് -160, ഉള്ളി - 100, സവാള -25, വെണ്ട -50, വുഴുതന - 75, ബീറ്റ്‌റൂട്ട് - 60, കാബേജ് -65, പയർ -50 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.