- Trending Now:
അത് കൊണ്ട് തന്നെ ഇതേ വിലക്കയറ്റം തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. മൂന്ന് ആഴ്ച്ചകള്‍ കൊണ്ട് പല പച്ചക്കറി ഇനങ്ങള്‍ക്കും 10 മുതല്‍ 25 രൂപ വരെയാണ് കൂടിയത്. അതില്‍ പ്രധാനം തക്കാളി, ബീന്‍സ്, കാരറ്റ് എന്നിവയാണ്. നവ രാത്രിയുടെ വ്രതം തുടങ്ങിയതും, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിള നാശവുമാണ് ഇതിന് കാരണം എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട് ജില്ലയിലെ പാളയം മാര്‍ക്കറ്റില്‍ കാരറ്റ് കിലോ 77 ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അതേ കാരറ്റിന് 100 രൂപ എത്താനായിരിക്കുന്നു. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോഴോ 115 ന് മുകളിലേക്ക് എത്തും. ഇതേ സ്ഥിതിയില്‍ തന്നെയാണ് തക്കാളിയും, ബീന്‍സും.
തക്കാളി മൊത്ത വിപണിയില്‍ നേരത്തേ 20 ആയിരുന്ന വില ഇപ്പോള്‍ 35ലേക്ക് എത്തിയിരിക്കുന്നു, ബീന്‍സിന്റെ വിലയോ 70 ലേക്ക് എത്തി. ഇതിന് മാത്രമല്ല പാവയ്ക്ക, പയര്‍, കോവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്ന് തന്നെയാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിള നാശത്താല്‍ ഇപ്പോള്‍ കടുത്ത നഷ്ടത്തിലാണ് പച്ചക്കറികള്‍, അത് കൊണ്ട് തന്നെ ഇതേ വിലക്കയറ്റം തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
അതേ സമയം കേരളത്തില്‍ അരിവില ആറ് മാസം കൂടി ഉയര്‍ന്ന് നിക്കുമെന്നാണ് മില്ലുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി പഞ്ചാബില്‍ നിന്നും നെല്ല് ഇറക്ക് മതി ചെയ്താല്‍ വില കുറയാന്‍ സാധ്യത ഉണ്ടെന്നാണ് മില്ലുടമകളുടെ വാദം. അല്ലാത്ത പക്ഷം ആന്ധ്രയില്‍ നിന്നും മാര്‍ച്ച് മാസത്തില്‍ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തി തുടങ്ങിയാല്‍ വില കുറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.