Sections

സെബി ഉത്തരവിനെതിരെ വേദാന്ത അപ്പീൽ നൽകും

Friday, Mar 15, 2024
Reported By Admin
Vedanta

കൊച്ചി: ഇപ്പോൾ കാപ്രിക്കോൺ യുകെ ഹോൾഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിൻ യുകെ ഹോൾഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയിൽ 667 കോടി രൂപയുടെ ഡിവിഡൻറ് നൽകാൻ താമസിച്ചു എന്ന പേരിൽ 77.6 കോടി രൂപയുടെ പലിശ നൽകാനുള്ള സെബിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വേദാന്ത ലിമിറ്റഡ് അറിയിച്ചു. കാപ്രികോൺ യുകെ ഹോൾഡിങ്സിന് വേദാന്ത നൽകേണ്ട ഡിവിഡൻറ് കെയിൻ യുകെയും ഇന്ത്യാ ഗവൺമെൻറും തമ്മിലുളള നികുതി തർക്കത്തിനു കീഴിലാണെന്നും കമ്പനി അറിയിച്ചു.

ഡിവിഡൻറ് തടഞ്ഞു വെക്കാൻ വേദാന്തയുടെ ഭാഗത്തു നിന്ന് നീക്കമൊന്നുമില്ലെന്നും മികച്ച രീതിയിൽ ഡിവിഡൻറ് നൽകുന്ന റെക്കോർഡാണ് കമ്പനിക്കുള്ളതെന്നും വേദാന്ത അറിയിച്ചു. കഴിഞ്ഞ 10 വർഷങ്ങളിൽ 84,000 കോടി രൂപയുടെ ഡിവിഡൻറാണ് ഓഹരി ഉടമകൾക്കു നൽകിയത്. വേദാന്ത നൽകുന്ന ഡിവിഡൻറുകളുമായി താരതമ്യം ചെയ്യുമ്പോൾ 667 കോടി രൂപ വളരെ ചെറിയ തുകയാണ്. ഇവിടെയുള്ള സവിശേഷ സാഹചര്യങ്ങളാണ് താമസത്തിലേക്കു നയിച്ചതെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.