- Trending Now:
കൊച്ചി: വേദാന്തയെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഞ്ച് സ്വതന്ത്ര സ്ഥാപനങ്ങളായി വിഭജിക്കുന്നതിന് ഓഹരി ഉടമകളുടേയും വായ്പാ ദാതാക്കളുടേയും അംഗീകാരം ലഭിച്ചു.
99.99 ശതമാനം ഓഹരി ഉടമകളും 99.59 ശതമാനം സെക്യൂർഡ് വായ്പാ ദാതാക്കളും 99.95 ശതമാനം അൺസെക്യൂർഡ് വായ്പാ ദാതാക്കളും ഇതിനെ പിന്തുണച്ചു വോട്ടു ചെയ്തതായി സ്റ്റോക് എകസ്ചേഞ്ചിൽ വേദാന്ത ഫയൽ ചെയ്ത വിവരങ്ങളിൽ വ്യക്തമാക്കി.
വിഭജന പ്രക്രിയകൾ പൂർത്തിയാകുമ്പോൾ വേദാന്ത ഓഹരി ഉടമകൾക്ക് വിഭജിക്കപ്പെട്ട പുതിയ നാലു കമ്പനികളിലും ഓരോ അധിക ഓഹരി വീതം ലഭിക്കും.
അടിസ്ഥാന ലോഹങ്ങൾ കൈകാര്യം ചെയ്യുന്ന വേദാന്ത ലിമിറ്റഡ്, വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ ആൻറ് ഗാസ്, വേദാന്ത പവർ, വേദാന്ത അയേൺ ആൻറ് സ്റ്റീൽ എന്നിവയായിരിക്കും വിഭജനത്തെ തുടർന്നുള്ള കമ്പനികൾ. നിയമപരമായ മറ്റ് അനുമതികൾക്ക് അനുസൃതമായിട്ടാവും വിഭജന പ്രക്രിയകൾ മുന്നോട്ടു പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.