- Trending Now:
കൊച്ചി: വേദാന്തയുടെ ദീർഘകാല ബാങ്ക് ഫെസിലിറ്റിയുടെയും ഡെറ്റ് ഇൻസ്ട്രുമെൻറുകളുടെയും റേറ്റിങ് 'എഎ-' ൽ നിന്ന് 'എഎ' ആയി ക്രിസിൽ ഉയർത്തി. അതേസമയം 'എ1+' ൽ ഹ്രസ്വകാല റേറ്റിങ് വീണ്ടും സ്ഥിരീകരിച്ചു.
അലുമിനിയം, സിങ്ക് ഇൻറർനാഷണൽ, ഇരുമ്പ് അയിര് എന്നീ വിഭാഗങ്ങളുടെ വോളിയത്തിലുണ്ടായ വളർച്ച, സിങ്ക്, അലുമിനിയം എന്നിവയുടെ മെച്ചപ്പെട്ട ചെലവ് കാര്യക്ഷമത, മികച്ച ലോഹ വിലകൾ എന്നീ കാരണങ്ങളാൽ വേദാന്തയുടെ സംയോജിത പ്രവർത്തന ലാഭക്ഷമത (ഇബിഐടിഡിഎ - പലിശ, നികുതികൾ, മൂല്യത്തകർച്ച, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം, വിആർഎല്ലിൻറെ ബ്രാൻഡും മാനേജ്മെൻറ് ഫീസും ഒഴികെ) 2025 സാമ്പത്തിക വർഷത്തിൽ 45,000 കോടി രൂപയിലധികം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസിൽ അഭിപ്രായപ്പെട്ടു. അലൂമിനിയം ബിസിനസ്സിൽ ശേഷി വർദ്ധനവിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള മൂലധന ചെലവ് (കാപെക്സ്) പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ 2026 സാമ്പത്തിക വർഷത്തിൽ ഇബിഐടിഡിഎ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പ്രമുഖ ക്രെഡിറ്റ് ഏജൻസിയുടെ വേദാന്തയ്ക്ക് വേണ്ടിയുള്ള രണ്ടാമത്തെ അപ്ഗ്രേഡാണിത്. സെപ്റ്റംബറിൽ ശക്തമായ ക്രെഡിറ്റ് പ്രൊഫൈൽ ചൂണ്ടിക്കാട്ടി ഐസിആർഎ വേദാന്ത ലിമിറ്റഡിൻറെ ദീർഘകാല ക്രെഡിറ്റ് റേറ്റിംഗ് 'എഎ-'ൽ നിന്ന് 'എഎ' യിലേക്ക് ഉയർത്തിയിരുന്നു.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) വേദാന്ത ബിസിനസ്സുകളെ പ്രത്യേക ലിസ്റ്റ് ചെയ്ത കമ്പനികളാക്കി വിഭജിക്കാനുള്ള നിർദ്ദേശം ക്രിസിൽ റേറ്റിങ് കണക്കിലെടുത്തു. ഇതോടെ വിഭജനം വിജയകരമായി പൂർത്തിയാക്കാനുള്ള സാധ്യത വർദ്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.