- Trending Now:
നഗരവാസികൾക്കും വിനോദ സഞ്ചാരികൾക്കും വേണ്ടി കേരള വിനോദ സഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ വർഷാരംഭത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലും സംഘടിപ്പിക്കുന്ന പുഷ്പമേളയാണ് വസന്തോത്സവം. പുഷ്പാലങ്കാരങ്ങൾ, ഭക്ഷ്യമേള, നാടൻ-ഗോത്രവർഗ്ഗ കലാരൂപങ്ങളുടെ അവതരണം, കാർഷിക വസ്തുക്കൾ, വിത്തുകൾ, മറ്റ് നടീൽ വസ്തുക്കൾ, ഔഷധ പുഷ്പഫല സസ്യങ്ങൾ എന്നിവയുടെ പ്രദർശനം, വില്പന, എന്നിവയാണ് വസന്തോത്സവത്തിൻ്റെ പ്രധാന ആകർഷണം. ഈ വർഷത്തെ വസന്തോത്സവം വിനോദസഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലുമായി ചേർന്ന് ഇന്നു മുതൽ (2024 ഡിസംബർ 24 മുതൽ ജനുവരി 3 വരെ) കനകക്കുന്ന് കൊട്ടാരത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി സംഘടിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.