Sections

പച്ചക്കറി തൈകൾ, തോട്ടവിള തൈകൾ, അലങ്കാര ചെടികൾ, ഫലവൃക്ഷതൈകൾ, ജൈവ നിയന്ത്രണ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽപനയ്ക്ക്

Friday, Jul 26, 2024
Reported By Admin
Various varieties of seedlings and organic pest control products for sale

വിവിധ ഇനം തൈകളും ജൈവ നിയന്ത്രണ ഉത്പന്നങ്ങളും വിൽപ്പനയ്ക്ക്


തെങ്ങിൻതൈ 50 രൂപ നിരക്കിൽ

മലയിൻകീഴ് പഞ്ചായത്ത് കൃഷി ഭവനിൽ അത്യുൽപാദന ശേഷിയുളള തെങ്ങിൻതൈ 50 രൂപ നിരക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2284022 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

ഗുണമേന്മയുള്ള തൈകൾ വില്പനയ്ക്ക

നേര്യമംഗലത്ത് പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും ഗുണമേന്മയുള്ള തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് (WCT), അടയ്ക്ക (രത്നനഗിരി), റംബൂട്ടാൻ, മാവ്, പ്ലാവ്, നാടൻ തൈകൾ, നീലയമരി, ആടലോടകം, കരിനൊച്ചി, ഉമ്മം, ദന്തപ്പാല, കിരിയാത്ത്, ബ്രഹ്മി, പൂച്ചെടികൾ എന്നിവയാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9383472014, 9383471196 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

പച്ചക്കറി തൈകൾ, തോട്ടവിള തൈകൾ, അലങ്കാര ചെടികൾ

കേരള കാർഷിക സർവകലാശാല വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023 - 24 വർഷത്തിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി തൈകൾ, തോട്ടവിള തൈകൾ, അലങ്കാര ചെടികൾ, ഫലവൃക്ഷതൈകൾ, ജൈവ നിയന്ത്രണ ഉൽപ്പന്നങ്ങൾ, മൂല്യ വർദ്ധിത ഭക്ഷ്യ വസ്തുക്കൾ, കൂടാതെ ഫാമിൽ ഉത്പാദിപ്പിച്ച വിവിധ പച്ചക്കറികളും ഫലങ്ങളും വിൽപനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 260421, 9496860421 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.