Sections

വിവിധ ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

Saturday, Feb 04, 2023
Reported By Admin
Job Offers

വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അർഹതയുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർമാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോർട്ടലിൽ ബില്ലുകൾ തയാറാക്കുക എന്നിവയാണ് ചുമതലകൾ. പ്രായപരിധി - 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വർഷ ഡിസിഎയും ബിസിനസ് മാനേജ്മെന്റ് /ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസസും ബിരുദവും അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദം, ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് മുൻപ് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കണം. ഫോൺ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മെഴുവേലി സർക്കാർ വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി ഏഴിന് രാവിലെ 11 ന് ഐ.ടി.ഐയിൽ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സിയും മൂന്നുവർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും ഒരുവർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഫാഷൻ ഡിസൈൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0468 2259952.

ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്. അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി pareekshabhavandsection@gmail.com അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി(അസലും, പകർപ്പും) ഹാജരാകണം. വിശദവിവരങ്ങൾ കോളജ് വെബ് സൈറ്റിൽ www.mec.ac.in ലഭ്യമാണ്.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി; അപേക്ഷിക്കാം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനിമാരെ താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. ജയം (ബിരുദമുള്ളവർക്ക് അഞ്ചു മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും). പ്രായം: 2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം, 35 വയസു കവിയരുത്. കുടുംബനാഥന്റെ/സംരക്ഷകന്റെ/ഉദ്യോഗാർഥിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാസം 10,000 രൂപ ഓററേറിയം ലഭിക്കും. അപ്രന്റീസ് നിയമപ്രകാരം ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃക കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഓഫീസുകളിൽ നൽകാം. വിശദവിവരത്തിന് ഫോൺ: 04828 202751.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.