- Trending Now:
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം (ഫിസിക്സ്) തസ്തികയിൽ ശ്രവണ പരിമിതർ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. MSc. Physics, BEd, SET or Equivalent ആണ് യോഗ്യത. ശമ്പള സ്കെയിൽ 55,200-1,15,300. പ്രായപരിധി: 01-01-2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 23 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 31 വൈകുന്നേരം 4 ന് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04864224399.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി., കേരള) ഇംഗ്ലീഷ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ഏപ്രിൽ അഞ്ചിനു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
കണ്ണപുരം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു. യോഗ്യത: പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും അപേക്ഷയും സഹിതം മാർച്ച് 25ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കി വരുന്ന പ്രോജക്ടുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർ (ശല്യതന്ത്രവിഭാഗം) (ഗവേഷണം), നഴ്സ് (ആയുർവേദം), ഫാർമസിസ്റ്റ് (ഹോമിയോപ്പതി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ബി.എ.എം.എസ്, ശല്യതന്ത്ര പി.ജി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഒരു വർഷത്തെ ആയുർവേദ നഴ്സിങ് സർട്ടിഫിക്കറ്റ് (DAME), CCP/NCP/ തത്തുല്യം എന്നിവയാണ് യഥാക്രമം യോഗ്യതകൾ. മെഡിക്കൽ ഓഫീസറുടെ അഭിമുഖം മാർച്ച് 29 ന് 11 മണിക്കും നഴ്സ്, മാർച്ച് 30 ന് 11 മണിക്കും ഫാർമസിസ്റ്റിന്റേത് ഏപ്രിൽ 4 ന് 11 മണിക്കും നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം: DPMSU (നാഷണൽ ആയുഷ് മിഷൻ), ആരോഗ്യഭവൻ ബിൽഡിങ്, അഞ്ചാം നില, തിരുവനന്തപുരം. മൂന്ന് തസ്തികകൾക്കും 40 വയസാണ് പ്രായപരിധി. ആദ്യ രണ്ട് തസ്തികകൾക്ക് മാർച്ച് 24 ഉം, മൂന്നാമത്തേതിന് മാർച്ച് 25 മാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9072650494.
വനിത ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.