Sections

ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ വർധനയ്ക്കും ഒലീവ് ഓയിലിന്റെ വിവിധ ഉപയോഗങ്ങൾ

Monday, May 13, 2024
Reported By Soumya S
Various uses of olive oil for skin care and beauty enhancement

ചർമ്മ കൂടുതൽ തിളക്കമുള്ളതാക്കാൻ ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട. അൽപം ഒലീവ് ഓയിൽ കൊണ്ട് നിങ്ങളുടെ ചർമ്മ തിളക്കമുള്ളതാക്കാം. ഒലീവ് ഓയിൽ ഉപയോഗിച്ച് ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഒലീവ് ഓയിൽ വളരെയധികം സഹായകമാണ്. ചർമസംരക്ഷണത്തിന് ഒലീവ് ഓയിൽ ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങൾ പല വിധത്തിലാണ്. ചർമ്മസംരക്ഷണം മാത്രമല്ല അലർജി എക്സിമ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്.

  • ചർമ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കൽസ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാർദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
  • മോയ്സ്ചുറൈസർ ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഇത് ചർമ്മത്തിന്റെ വരൾച്ച ഇല്ലാതെ ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തിസിറ്റി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്.
  • ഒലീവ് ഓയിൽ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
  • ഒലീവ് ഓയിലിൽ അൽപം തേൻ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
  • മുഖത്തെ ചുളിവ് മാറാൻ ഒലീവ് ഓയിൽ ഏറ്റവും നല്ലതാണ്. ഒരു സ്പൂൺ നാരങ്ങ നീരും ഒലീവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാൻ സഹായിക്കും.
  • ഒലീവ് ഓയിൽ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.