Sections

സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ ടെണ്ടറുകൾ ക്ഷണിച്ചു

Friday, Sep 29, 2023
Reported By Admin
tender invited

വാഹനം വാടകക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

മണ്ണാർക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാടകക്ക് വാഹനം എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ദർഘാസ് അടങ്കൽ തുക 2,40,000 രൂപ. ദർഘാസുകൾ ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദർഘാസുകൾ തുറക്കും. വാഹനത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് അന്വേഷിക്കാമെന്ന് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 9539892204.

ആൻസർ ബുക്ക്ലെറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സീരിസ് ടെസ്റ്റുകൾ നടത്തുന്നതിന് ആൻസർ ബുക്ക്ലെറ്റ് വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. അടങ്കൽ തുക 95,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260350.

കൺസ്യൂമിൾ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ഐ.ടി സംബന്ധമായ കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ആറിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. അടങ്കൽ തുക 51,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 04662260350

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ജിയോ ടെക്നിക്കൽ ലാബിലേക്ക് ത്രീ ഫേസ് ഫോർ വയർ സർക്യൂട്ട് (എർത്ത് വയർ ഉൾപ്പെടെ) സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ മൂന്നിന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 0497 2780226.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.