- Trending Now:
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.ടി.ഐ. ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ. സർവ്വേയർ എന്നിവയിൽ ഏതെങ്കിലും യോഗ്യത കരസ്ഥമാക്കിയവർ ആയിരിക്കണം. അപേക്ഷകർ 40 വയസ്സിൽ കവിയാത്തവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 07.06.2023 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ 0485-2588222 എന്ന നമ്പറിലോ ബന്ധപ്പെടുക.
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.പി.ടി യോഗ്യതയും ഒരു വർഷം പ്രവൃത്തി പരിചയവുമുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ മൂന്നിന് രാവിലെ 11ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷ്യൻസ് എന്ന വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ, ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) എന്നീ വിഷയങ്ങളിലേക്ക് നോൺ വെക്കേഷണൽ ടീച്ചർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 30ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446157483.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇ എൻ ടി, സി വി ടി എസ്, ഓർത്തോ പീഡിക്സ്, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂൺ 7 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത :- ഈ എൻ ടി, ഓർത്തോപീഡിക്സ് : അതാത് വിഭാഗത്തിൽ പിജിയും ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ ഓങ്കോളജി: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം ഡി / ഡി എൻ ബി മെഡിസിൻ/പീഡിയാട്രിക്സ് / റേഡിയേഷൻ ഓങ്കോളജി, ഡി എം /ഡി എൻ ബി മെഡിക്കൽ ഓങ്കോളജി ടി സി എം സി രജിസ്ട്രേഷൻ. സർജിക്കൽ ഓങ്കോളജി: സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം സി എച്ച് / ഡി എൻ ബി സർജിക്കൽ ഓങ്കോളജി അല്ലെങ്കിൽ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. സി വി ടി എസ് : സി വി ടി എസ് വിഭാഗത്തിൽ എം സി എച്ച് സി വി ടി എസ്/ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. പ്രതിമാസ വേതനം -70000. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216 2350200 www.govtmedicalcollegekozhikode.ac.in.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഉറുദു വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ മെയ് 31 ന് രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0490 -2346027 ഇ-മെയിൽ - brennencollege@gmail.com
മാനന്തവാടി ഗവൺമെന്റ് കോളജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഫിസിക്സ് (3), കെമിസ്ട്രി(1) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 29 ന് രാവിലെ 10.30ന് ഫിസിക്സിനും രണ്ട് മണിക്ക് കെമിസ്ട്രിക്കും കോളജ് ഓഫീസിൽ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറ്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് ഹജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351
കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ നമ്പർ, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്കും (കമ്പ്യൂട്ടർ സയൻസ്) 11 മണിക്കും (മാത്തമാറ്റിക്സ്) നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345, 9847434858.
ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനീ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനീ തസ്തികയ്ക്ക് എം.കോം, ഡിസിഎഫ്എ യും കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഡിഗ്രി ഫസ്റ്റ് ക്ലാസും പിജിഡിസിഎ യുമാണ് ആണ് യോഗ്യത. താല്പര്യമുളളവർ മെയ് 25 ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ടു പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04923 241766, 8547005029, 9495069307.
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ കം ഇലക്ട്രീഷ്യൻ ഗ്രേഡ് - 2 (AVEO-CUM-ELECTRICIAN GRADE - 2 | ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് ഉണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ ആറിന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം . വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി / വിഎച്ച്എസ്ഇ /ഉചിതമായ ട്രേഡിൽ സ്പെഷ്യലൈസേഷനോടുകൂടിയ ടിഎച്ച്എസ്എൽസി ഫിലിം പ്രൊജക്ടറുകളിലും മറ്റ് ഓഡിയോ വിഷ്വൽ എയ്ഡ്സുകളിലും രണ്ട് വർഷത്തെ പരിചയമുള്ള ഇലക്ട്രീഷ്യന്റെ ഐടിഐ / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
തിരുന്നാവായ പഞ്ചായത്തിലെ അങ്കൺവാടികളിലേക്കുള്ള ഹെൽപ്പർ, വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂൺ ആറ്, ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്ത് ഹാളിൽ നടക്കും. അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കാത്തവർ ഐ.സി.ഡി.എസ്, തിരൂർ അഡീഷണൽ ഓഫീസ്, ആലത്തിയൂർ, തൃപ്രങ്ങോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2567600.
പൊന്നാനി ഫിഷറീസ് സ്റ്റേഷനിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നു. അപേക്ഷകർ 25 വയസ്സിന് മുകളിൽ പ്രായമുളളവരും എൽ.എം.വി ലൈസൻസ് ഉളളവരുമായിരിക്കണം. പ്രദേശവാസികൾക്കും ഡ്രൈവിങിൽ മുൻ പരിചയമുളളവർക്കും മുൻഗണന ലഭിക്കും. പി.എസ്.സി/എംപ്ലോയ്മെന്റ് എന്നിവയിൽ നിന്ന് ലിസ്റ്റ് ലഭ്യമാകുന്ന കാലയളവ് വരെ മാത്രമായിരിക്കും നിയമനം. താൽപര്യമുള്ളവർ വെള്ളിയാഴ്ച (മെയ് 26) രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൽ സഹിതം ഹാജരാവണം.
ട്രോളിങ് നിരോധന കാലയളവിൽ (ജൂൺ 9 മുതൽ ജൂലൈ 31 വരെ) കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാർഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം പൂർത്തീകരിച്ചവരും 20 വയസ്സിന് മുകളിൽ പ്രായമുളളവരുമായിരിക്കണം. കടൽ രക്ഷാപ്രവർത്തനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുളളവർ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മെയ് 31 ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2667428.
കണ്ണൂർ ഗവ. ടൗൺ ഹയർസെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവ്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
തലശ്ശേരി നഗരസഭയിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസിൽ നടക്കും. അഭിമുഖ കത്തും യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അഭിമുഖത്തിന് ഹാജരാക്കണം. അപേക്ഷ നൽകിയിട്ടും അഭിമുഖ കത്ത് ലഭിക്കാത്തവർ തലശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0490 2344488.
തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പൊതുവിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മെയ് 30ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പൊതുവിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 0497 2835183.
കണ്ണൂർ പൂഴാതി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെ താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29ന് 11 മണിക്ക് സകൂൾ ഓഫീസിൽ നടക്കും. ഫോൺ: 0497 2749851, 9495744541.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.