Sections

നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Saturday, Jun 10, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


അധ്യാപക നിയമനം

നെടുങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 12-ന് ( തിങ്കളാഴ്ച ) രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ചെർക്കള ജി.എം.യു.പി സ്കൂളിൽ യു.പി.എസ്.എ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 12ന് രാവിലെ 11ന്. ഫോൺ 9495667575.

പെർഡാല ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 13ന് രാവിലെ 10ന്. ഫോൺ. 9447431965

ഹേരൂർ മീപുഗിരി സർക്കാർ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ - എൻ.എസ്.ക്യൂ.എഫ് വിഭാഗത്തിൽ മാത്തമാറ്റിക്സ് ജൂനിയർ-1 നിലവിലുള്ള താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 12ന് രാവിലെ 10:30ന് ഫോൺ. 9446959989.

മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, മാത്തമാറ്റിക്സ് തസ്തികയിൽ ഒഴിവ്. അഭിമുഖം ജൂൺ 12ന് രാവിലെ 11ന് . ഫോൺ 9895224404 , 7012374912

ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് ഒഴിവ്. അഭിമുഖം ജൂൺ 12ന് രാവിലെ 10ന് . ഫോൺ 04998 278985

കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ് സ്ക്കൂളിൽ ഹൈസ്കൂൾ സാമൂഹ്യശാസ്ത്രം അധ്യാപകന്റെയും , ക്ലാർക്ക് ടൈപ്പിസ്റ്റിന്റെയും ഒഴിവ്. അഭിമുഖം ജൂൺ 12ന് രാവിലെ 11ന് . ഫോൺ 9447812904

ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേക്ക് നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ജുൺ 17 ശനിയാഴ്ച തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപതിയിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കാം. ജൂൺ 15 ന് വ്യാഴം വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 50 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 944683539

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

കയ്യൂർ ചീമേനി പഞ്ചായത്തിൽ ഒഴിവ്

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിംഗ് ) ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ, സിവിൽ ഐ.ടി.ഐ സർവ്വെയർ) യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. അഭിമുറം ജൂൺ 15ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ. ഫോൺ 0467 2250322

ഗസ്റ്റ് ലക്ചറർ നിയമനം

പെരിങ്ങോം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോൺ. 04985 295440, 8304816712.

കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20നു രാവിലെ 11ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112.

കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം

കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം.
അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.

മേട്രൺ അപേക്ഷ ക്ഷണിച്ചു

എറണാകുളം എം സി ആർ വി മെൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. ജൂൺ 16ന് ഇന്റർവ്യൂ നടത്തും. ഫോൺ:9567226606, 9188154341

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗം

സംസ്ഥാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗത്തിന്റെ ഒരു ഒഴിവിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾക്ക് www.kerala.gov.in, www.rera.kerala.gov.in, www.lsgkerala.gov.in സന്ദർശിക്കുക. അപേക്ഷകൾ ജൂൺ 30നു വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

എസ്.സി പ്രൊമോട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ നിയമനത്തിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും, പ്രായപരിധി 18-40, നിയമന കാലാവധി ഒരു വർഷത്തേക്കുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി ജൂൺ 20 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും

ട്രേഡ്സ്മാൻ തസ്തികയിൽ അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. റ്റി.എച്ച്.എസ്.എൽ.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15 രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712360391, www.cpt.ac.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.